എന്നാൽ പൂനെയിലെ യുവാവിന് മറിച്ചൊരു അനുഭവമാണ് ഓൺലൈൻ ഓർഡറിലൂടെ ഉണ്ടായിരിക്കുന്നത്.
ജോഷ് സോഫ്റ്റ് വെയർ കോ ഫൗണ്ടറും ഡയറക്ടറുമായ ഗൗതം റെഗെ ആമസോണിൽ ഓർഡർ ചെയ്തത് 300 രൂപ വിലയുള്ള സ്കിൻ ലോഷനാണ്. എന്നാൽ ഓർഡർ കയ്യിൽ കിട്ടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ഗൗതമും ഞെട്ടി. മുന്നൂറ് രൂപ വിലയുള്ള ലോഷന് പകരം പെട്ടിക്കകത്തുള്ളത് 19,000 രൂപ വിലുയള്ള ബോസ് വയർലെസ് ഹെഡ്ഫോൺ.
TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
advertisement
കയ്യിൽ കിട്ടിയ സാധനം മാറിയെന്ന കാര്യം ആമസോണിനെ അറിയച്ചപ്പോൾ ലഭിച്ച മറുപടിയാണ് അതിലും വലിയ ട്വിസ്റ്റ്. 19000 രൂപയുടെ ഹെഡ്സെറ്റ് കയ്യിൽ തന്നെ വെച്ചോളാനായിരുന്നു ഗൗതമിന് കിട്ടിയ മറുപടി.
സംഭവം ഗൗതം ട്വിറ്ററിൽ പങ്കുവെച്ചതോടെ സമാന അനുഭവമുള്ള നിരവധി പേരും മറുപടിയുമായി എത്തി.
