ഇന്റർഫേസ് /വാർത്ത /Kerala / മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും

മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും

beverages outlet representative image

beverages outlet representative image

മാളുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തന അനുമതി ലഭിച്ച സാഹചര്യത്തിൽ സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കാൻ ബെവ്കോ

  • Share this:

തിരുവനന്തപുരം: മദ്യവിതരണത്തിൽ കൂടുതൽ ഇളവുമായി ബിവറേജസ് കോർപ്പറേഷൻ. മാളുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തന അനുമതി ലഭിച്ച സാഹചര്യത്തിൽ സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കാൻ ബെവ്കോ തീരുമാനിച്ചു.

കോവിഡ് ബാധ ശക്തമായതോടെ അടച്ചിട്ട് ഔട്ട്ലെറ്റുകൾ തുറന്നപ്പോഴും സെൽഫ് സർവീസ് അനുവദിച്ചിരുന്നില്ല. സെൽഫ് സർവീസ് കൗണ്ടറുകളും സാധാരണ കൗണ്ടറുകളായി മാറ്റിയിരുന്നു. ഇതു സംബന്ധിച്ച സർക്കുലർ ബെവ്കോ എംഡി സ്പർജൻ കുമാർ ജീവനക്കാർക്കു നൽകി.

TRENDING:'എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും, ഇതാണ് എന്റെയൊരു അവസ്ഥ'; ക്ഷേത്രം തുറന്നതിൽ മുഖ്യമന്ത്രി[NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി [NEWS]‍‍ജിം ബോഡി വിത്ത് നോ താടി; താടിയില്ലാത്ത പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ സെൽഫ് സർവീസ് കൗണ്ടറിൽനിന്ന് മദ്യം ലഭിക്കൂ. കോവിഡ് സംബന്ധിച്ച സുരക്ഷാ മുൻകരുതലുകൾ പൂർണമായും പാലിക്കണം. ഒരു സമയം അഞ്ചു പേർക്കു മാത്രമേ കൗണ്ടറിൽ പ്രവേശനം അനുവദിക്കാവൂ. കൗണ്ടറുകളിൽ എയർ കണ്ടിഷനറുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്.

First published:

Tags: Beverages Corporation, Beverages outlets, Kerala beverages