ഇന്‍സ്റ്റഗ്രാമിലാണ് ഇത്തരമൊരു വീഡിയോ വൈറലായത്. ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികന്‍ മുന്നിലെ ഡോര്‍ മറയാക്കിയാണ് മൂത്രമൊഴിച്ചത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരെല്ലാം ഈ കാഴ്ച കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ അവരെയാരെയും ശ്രദ്ധിക്കാതെ തന്റെ ജോലി പൂര്‍ത്തിയാക്കുകയായിരുന്നു ആ മനുഷ്യന്‍.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നിരവധി പേര്‍ ഇയാളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. എന്നാല്‍ ചിലര്‍ ഇദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്തു. പ്രമേഹരോഗിയായിരിക്കാം അദ്ദേഹം എന്നാണ് ചിലര്‍ പറഞ്ഞത്. അത്തരക്കാര്‍ക്ക് മൂത്രശങ്ക അടക്കിപ്പിടിക്കാനാകില്ലെന്നും ചിലര്‍ പറഞ്ഞു. സര്‍ക്കാര്‍ പൊതുശൗചാലയങ്ങള്‍ വ്യാപകമാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കുകളില്‍പ്പെട്ട് കിടക്കുന്നവരെ വലയ്ക്കുന്ന ഒന്നാണ് മൂത്രശങ്ക. വേണ്ടത്ര ശൗചാലയ സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകാതിരിക്കാന്‍ യാത്രക്കാര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം;
1. യാത്രയ്ക്ക് മുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കോഫി, ആല്‍ക്കഹോള്‍, എന്നിവ പാടെ ഒഴിവാക്കണം.
2. ശൗചാലയങ്ങളില്‍ പോയി വന്നശേഷം വാഹനമോടിക്കുക.
3. വഴിയിലെ വിശ്രമകേന്ദ്രങ്ങളിലിറങ്ങിയ ശേഷം യാത്ര തുടരുക.
4. ഇറുകിയ പാന്റ്, ബെല്‍റ്റ് എന്നിവ അയച്ചിടാന്‍ ശ്രദ്ധിക്കുക.