നസ്ലിനായി ഫഹദ്, മമിതയായി നസ്രിയ; പ്രേമലുവിലെ ഹിറ്റ് ഡയലോഗിന് റീൽ ചെയ്ത് താരദമ്പതികള്‍; പൊളിച്ചുവെന്ന് ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
ചുരുങ്ങിയ നേരം കൊണ്ട് ഇവരുടെ റീൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നസ്ലൻ (Naslen), മമിതാ ബൈജു (Mamitha Baiju) എന്നിവർ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ (Premalu) ആണ് ഇപ്പോള്‍ ട്രെൻഡിംഗ്. ഇതിനിടെയിൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഹിറ്റ് ഡയലോഗിന് റീൽ ചെയ്ത് എത്തിയിരിക്കുകയാണ് താരദമ്പതികളായ ഫഹദും നസ്രിയയും. ചുരുങ്ങിയ നേരം കൊണ്ട് ഇവരുടെ റീൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നസ്ലിനും മമിതയും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്.
advertisement
വാലൻ്റെെൻസ് ഡേ ആശംസകളോടെയാണ് വീഡിയോ പുറത്തിറങ്ങിയത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പ്രേമലു'.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
February 13, 2024 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നസ്ലിനായി ഫഹദ്, മമിതയായി നസ്രിയ; പ്രേമലുവിലെ ഹിറ്റ് ഡയലോഗിന് റീൽ ചെയ്ത് താരദമ്പതികള്‍; പൊളിച്ചുവെന്ന് ആരാധകർ