TRENDING:

വീട്ടിലെ വാതിലിനു മുന്നിൽ സി.സി.ടി.വി. ക്യാമറ വച്ചയാൾ അയൽക്കാരിക്ക് ഒരു കോടി പിഴ നൽകണം

Last Updated:

മോഷണം തടയാൻ സ്വന്തം വീട്ടിൽ ക്യാമറ വച്ച ഡോക്ടർക്ക് പിഴയടയ്ക്കാൻ നിർദ്ദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഷണം തടയാൻ സ്വന്തം വീടിന്റെ വാതിൽക്കൽ ക്യാമറയോട് (CCTV) കൂടിയ ഡോർബെൽ (doorbell) സ്ഥാപിച്ച ബ്രിട്ടീഷ് ഡോക്ടർക്ക് എട്ടിന്റെ പണി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണ് ആ പ്രവർത്തി എന്ന് അറിയാതെയാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. മാത്രവുമല്ല, അയൽക്കാരിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജോൺ വുഡാർഡ് ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ കാർ മോഷ്ടിക്കപ്പെട്ടതിന് ശേഷം ഡോറിൽ ഒരു ഡോർബെൽ സ്ഥാപിച്ചിരുന്നു. ഭാവിയിൽ മോഷണം ഒഴിവാക്കാൻ അദ്ദേഹം ക്യാമറ കൂടി ചേർത്താണ് സ്ഥാപിച്ചത്. പക്ഷേ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വ്യക്തിക്ക് അത് അലോസരമായി മാറുകയായിരുന്നു.

താൻ അയൽക്കാരൻ സ്ഥാപിച്ച ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും അത് സ്വകാര്യതയുടെ ലംഘനമാണെന്നും അവർ പരാതി നൽകി. "ഈ ഉപകരണം എന്റെ വീടിന് മുന്നിൽ ഉള്ളതിനാൽ, എന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നു, 24 മണിക്കൂറും ഞാൻ നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നുന്നു."

advertisement

ശേഷം അവർ കോടതിയെ സമീപിച്ചു. വിചാരണ കഴിഞ്ഞയുടനെ അവർക്ക് അനുകൂലമായി വിധി വന്നു.

"ഈ കാര്യത്തിൽ, വുഡാർഡിനെതിരെ സ്വകാര്യത ലംഘിച്ചതിന് കേസ് എടുക്കുന്നു. വീടിന്റെ വാതിൽക്കൽ ഒരു സ്മാർട്ട് റിംഗ് ഡോർബെൽ സ്ഥാപിച്ചത് അയൽവാസിയുടെ സ്വകാര്യതയെ മാനിച്ചല്ല. നഷ്ടപരിഹാരമായി അയൽക്കാരന് 100k പൗണ്ട് നൽകാൻ ജോണിനോട് ഉത്തരവിടുന്നു,” ഓക്സ്ഫോർഡ് കൗണ്ടി കോടതി ജഡ്ജി വിധി പ്രസ്താവിച്ചു.

റിപ്പോർട്ടുകൾ അനുസരിച്ച്, 2019 ൽ വുഡാർഡിന്റെ കാർ മോഷ്ടാക്കൾ മോഷ്ടിച്ചു, സംഭവത്തെ തുടർന്ന് ഡോക്ടർ ഓഡിയോവിഷ്വൽ ടെക്നിക്കിന്റെ നാല് ഉപകരണങ്ങൾ സ്ഥാപിച്ചു. ക്യാമറയ്‌ക്കൊപ്പം ഒരു ചെറിയ മൈക്രോഫോണും ഉണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A British doctor installed a doorbell with a camera on his door to prevent theft, but he was unaware that the installation was in contravention with the privacy laws of the country. Not just that, a court also ordered him to pay a compensation of Rs 1 crore to his neighbour

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടിലെ വാതിലിനു മുന്നിൽ സി.സി.ടി.വി. ക്യാമറ വച്ചയാൾ അയൽക്കാരിക്ക് ഒരു കോടി പിഴ നൽകണം
Open in App
Home
Video
Impact Shorts
Web Stories