സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യത്തിന്റെ അവസാനഭാഗത്തുള്ളത്. ഈ ഭാഗത്തിനാണ് ഏറ്റവും അധികം കയ്യടികൾ കിട്ടിയിരിക്കുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ പ്രകാശ് വർമയുടെ സംവിധാനത്തിനും കോൺസെപ്റ്റിനും മികച്ച പ്രശംസയും ലഭിക്കുന്നുണ്ട്.
പരസ്യവീഡിയോ മോഹൻലാലും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു പരസ്യം. വിൻസ്മേര ജുവൽസിന് നടൻ ആസംസകളും അറിയിച്ചിട്ടുണ്ട്. 'ആരും കൊതിച്ചുപോകും' എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവസാനിക്കുന്നത്.
advertisement
അതേസമയം, ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടത്തിലുള്ള ആവേശവും ആരാധകർ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. ജോർജ് സാറിന്റെ പണി കൊള്ളാമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇരുവരെയും പ്രശംസിച്ച് നിരവധി കമന്റുകൾ നിറയുന്നുണ്ട്.