TRENDING:

Narendra Modi Birthday| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ തമിഴ്നാട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം

Last Updated:

ഇതിന് പുറമേ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് ബിജെപി. രണ്ട് ഗ്രാം തൂക്കമുള്ള മോതിരമാവും നല്‍കുക. ആര്‍ എസ് ആര്‍ എം ആശുപത്രിയെ പദ്ധതിക്കായി തെരഞ്ഞെടുത്തുവെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എൽ മുരുകൻ അറിയിച്ചു.
advertisement

Also Read- യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമാവില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ഓരോ യൂണിറ്റിലും 15 കുട്ടികള്‍ വരെ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ബി ജെ പി അറിയിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. മോദിയുടെ 72ാം ജന്മദിനത്തില്‍ 720 കിലോഗ്രാം മത്സ്യമാണ് വിതരണം ചെയ്യുക. മോദിയുടെ ജന്മദിനത്തോടെ അനുബന്ധിച്ച്‌ നിരവധി പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.

advertisement

Also Read- ഗ്രാമം മുഴുവൻ വഖഫ് ബോർഡിന്റെ പേരിൽ; സ്വന്തംപേരിലുള്ള സ്ഥലം വിൽക്കാനാകാതെ ഗ്രാമീണർ പ്രതിസന്ധിയിൽ

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഡല്‍ഹിയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും രക്തദാന ക്യാംപും ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടവും നടക്കും.

Also Read- ലോകത്തെ 58 മുൻനിര കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുളളവർ: മന്ത്രി നിർമല സീതാരാമൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: The Bharatiya Janata Party's Tamil Nadu unit has announced it will gift a gold ring to each infant born on September 17, Prime Minister Narendra Modi's birthday. Under the scheme, 720 kilograms of fish will also be distributed. The state's minister L Murugan has informed that the party has chosen RSRM hospital for the scheme.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Narendra Modi Birthday| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ തമിഴ്നാട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം
Open in App
Home
Video
Impact Shorts
Web Stories