നടൻ സൗബിൻ ഷാഹിറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ കമന്റ് പ്രത്യക്ഷപ്പെട്ടത്. 'ഇരുൾ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സൗബിൻ പങ്കു വച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സൗബിൻ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് 'ഫോൺ എ ഫ്രണ്ട് ചെയ്യാമോ?' എന്ന അപേക്ഷയുമായി നെറ്റ് ഫ്ലിക്സ് എത്തിയത്.
ഏതായാലും നെറ്റ്ഫ്ലിക്സിന്റെ മലയാളത്തിലുള്ള കമന്റ് കണ്ട് കിളി പോയത് മലയാളികൾക്കാണ്. 'ഇയ്യോ ദേ മലയാളം' എന്നായിരുന്നു ആദ്യത്തെ കമന്റ്. തൊട്ടു പിന്നാലെ ചറപറ ചറപറ കമന്റുകൾ വന്നു കൊണ്ടേയിരുന്നു. 'അമ്പടാ, നീ മലയാളിയാണോ' 'നാട്ടിൽ എവിടെയാ സ്ഥലം' എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നെറ്റ്ഫ്ലിക്സിന്റെ കമന്റിനെ ഏറ്റു പിടിക്കുകയാണ് മലയാളികളും.
പാലക്കാട് BJP സ്ഥാനാർഥി ഇ ശ്രീധരന്റെ കാൽ കഴുകി വണങ്ങി വോട്ടർ; വൈറലായി ചിത്രം, ഒപ്പം വിവാദങ്ങളും
'സീ യൂ സൂൺ' എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമാണ് 'ഇരുൾ'. ഒരു കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിക്കുന്ന ചിത്രമാണ് ഇരുൾ. നസീഫ് യൂസഫ് ഇസുദ്ദീൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കീറിയ ജീ൯സ് ഇന്ത്യ൯ സംസ്കാരത്തിന് എതിരോ? 1970 കളിൽ തുടങ്ങിയ ഈ ‘രാഷ്ട്രീയ ചലനത്തെ’ കുറിച്ചറിയാം
ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിൽ രണ്ടിന് നെറ്റ്ഫ്ലിക്സിൽ ആണ് 'ഇരുൾ' റിലീസ് ചെയ്യുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.