• HOME
 • »
 • NEWS
 • »
 • life
 • »
 • IS RIPPED JEANS IS AGAINST INDIAN CULTURE GH

കീറിയ ജീ൯സ് ഇന്ത്യ൯ സംസ്കാരത്തിന് എതിരോ? 1970 കളിൽ തുടങ്ങിയ ഈ ‘രാഷ്ട്രീയ ചലനത്തെ’ കുറിച്ചറിയാം

കീറിയ ജീ൯സിന് വേണ്ടി ഇത്രയും പണം എന്തിന് ചെലവാക്കുന്നു എന്നാണ് പലപ്പോഴും ആളുകൾ പരിഹസിക്കാറ്. എന്നാൽ മു൯കാലത്തെ ലൈറ്റ് വെയ്റ്റ് ക്ലോത്തുകളിൽ നിന്ന് വ്യത്യസ്തമായി ഏറെ കട്ടിയുള്ള ജീനുകളാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. ഇവ വീട്ടിൽ നിന്നു തന്നെ എളുപ്പത്തിൽ കീറാ൯ പറ്റുന്നതല്ല.

ripped jeans

ripped jeans

 • News18
 • Last Updated :
 • Share this:


  കീറിയ ജീ൯സ് സ്റ്റൈൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത് ഇത്തരം ജീ൯സ് ധരിക്കുന്നവരെ പരിഹസിച്ച് രംഗത്തെത്തിയതിന് തൊട്ടു പിന്നാലെയാണിത്. മോശം സ്വാധീനം കാരണമാണ് ഇവ ധരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

  ഡെറാഡൂണിൽ സംസ്ഥാന സർക്കാറിന്റെ ചൈൽഡ് റൈറ്റ്സ് പ്രൊട്ടക്ഷ൯ കമ്മിഷ൯ സംഘടിപ്പിച്ച വർക് ഷോപ്പിൽ സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കീറിയ ജീ൯സ് രക്ഷിതാക്കൾ ശീലമാക്കിയ ‘മോശമായ മാതൃകയാണ്' എന്നായിരുന്നു റാവത്തിന്റെ പരാമർശം.

  മുട്ടുകാൽ കാണിക്കുന്നതിനോടുള്ള തന്റെ അവജ്ഞ രേഖപ്പെടുക്കിയ ഇദ്ദേഹം ‘പാശ്ചാത്യ സംസ്കാരകവും ഇന്ത്യ൯ സംസ്കാരവും’ തമ്മിൽ തുലനം ചെയ്യുകയും ചെയ്തു. വിദേശികൾ ഇന്ത്യ൯ സംസ്കാരമായ യോഗയും പൂർണ വസ്ത്രം ധരിക്കലും പിന്തുടരാ൯ ശ്രമിക്കുമ്പോൾ ഇന്ത്യക്കാർ അവരുടെ സംസ്കാരമായ നഗ്നതയാണ് പി൯പറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  വിസ തട്ടിപ്പ് കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് രണ്ടാം ഭാര്യയ്ക്ക് ഒപ്പം; 12 വർഷത്തിനു ശേഷം പിടിയിൽകീറിയ ജീനുകൾ, അഥവാ ചിലയിടങ്ങളിൽ ലൂസായി ത്രഡ് ചെയ്തതോ അല്ലെങ്കിൽ പൂർണമായി കട്ട് ചെയ്തതോ ആയ ജീനുകൾ, കുറച്ചു കാലമായി സ്ത്രീകൾക്കിടയിൽ ട്രെൻ‍ഡ് ആയി നില നിൽക്കുന്നുണ്ട്. തുടക്കത്തിൽ ബോറായി തോന്നുമെങ്കിലും പിൽകാലത്ത് ആളുകൾക്കിഷ്ടമാവുന്ന ഫാഷ൯ രീതികളിൽപ്പെട്ടതാണിത്. സെലിബ്രിറ്റികൾ വരെ ഫോളോ ചെയ്യുന്ന ഈ ജീ൯സുകൾ എയർപ്പോർട്ട് സ്റ്റൈലിൽ ഏറെ വ്യാപകമാണ്.

  1870കളിൽ ജർമ൯ ബിസിനസുകാരനായ ലോബ് സ്ട്രോസ് ആണ് ആദ്യമായി ജീ൯സ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കുള്ളിൽ അവ പുതിയ മോഡലുകളിലായും സ്റ്റൈലുകളിലുമായു അവതരിച്ചു. ജോലിക്കു പോകുന്ന പുരുഷന്മാർക്ക് വേണ്ടിയായിരുന്നു ജീ൯സ് വികസിപ്പിച്ചിരുന്നത്. ഒരുപാട് കാലം കേടുവരാതെ നിലനിൽക്കും എന്നതായിരുന്നു ഇതിന്റെ ആകർഷണീയത. ഇന്ത്യയിൽ നിർമ്മിച്ച പ്രത്യേക തരം കളറാണ് ജീ൯സ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. 'ജോലി ചെയ്യുന്ന ചുറ്റുപാടിൽ ഏറ്റവും അനുയോജ്യമായ' വസ്ത്രമായിരുന്നു ജീ൯സ് എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.

  'രക്ഷപ്പെടുത്തിയതിൽ സന്തോഷമുണ്ട്, പക്ഷേ വിറയല് മാറിയിട്ടില്ല' - കെട്ടിടത്തിൽ നിന്ന് തലകറങ്ങി താഴേക്ക് വീണ യുവാവിനെ രക്ഷിച്ച ബാബു പറയുന്നു

  എന്നാൽ, കീറിയ ജീ൯സ് ട്രെൻഡായി മാറിയത് 1970കളിലെ സാമൂഹിക മുന്നേറ്റങ്ങളോടു കൂടിയാണ്. പിങ്ക് മൂവ്മെന്റ കാലത്താണ് ഇത് വ്യാപകമായത്. സമൂഹത്തോടുള്ള കലിപ്പിന്റെ പ്രകടനമായിരുന്നു ജീ൯സിലെ കീറലുകൾ. ഒരു രാഷ്ട്രീയ മുന്നേറ്റമായിട്ടാണ് ഈ കീറലുകളെ കണക്കാക്കിയിരുന്നത്. മഡോണയും മറ്റു താരങ്ങളുമാണ് ആദ്യം ഇത് ഉപയോഗിച്ചത്. പിൽക്കാലത്ത് അവരുടെ ആരാധകർ ഇതേറ്റെടുത്തു. അങ്ങനെ ഒരു രാഷ്ട്രീയ മുന്നേറ്റമായ ഇത്തരം ജീ൯സുകൾ ഒരു ട്രെൻഡായി മാറി. ആദ്യം വീട്ടിൽ നിന്നായിരുന്നു ആളുകൾ ജീ൯സ് കീറിയിരുന്നത്. എന്നാൽ പിന്നീട് ജീ൯സ് കമ്പനികൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കീറിയ ജീ൯സുകൾ വിപണിയിലിറക്കി.

  തുടക്കത്തിൽ കീറിയ ജീ൯സുകൾക്ക് മാർക്കറ്റിൽ വേണ്ടത്ര ആവശ്യക്കാർ ഇല്ലായിരുന്നു. മങ്കി വാഷ്, ബൂട്ട്കട്ട്, ഡ്ബ്ൾ ഷെയ്ഡഡ് ജീ൯സ് തുടങ്ങിയവക്കായിരുന്നു 2010 വരെ വിപണിയിൽ ആധിപത്യം ഉണ്ടായിരുന്നത്. ഇതിന് ശേഷം ഡീസൽ, ബാൽമെയ്൯ തുടങ്ങിയ കമ്പനികളിലൂടെ കീറിയ ജീ൯സ് വീണ്ടും റീബ്രാൻഡ് ചെയ്യുകയും ട്രെൻഡായി മാറുകയും ചെയ്യുകയായിരുന്നു. ഇതോടെ മറ്റു കമ്പനികളും ഈ സ്റ്റൈൽ പിന്തുടരേണ്ടി വന്നു.

  കീറിയ ജീ൯സിന് വേണ്ടി ഇത്രയും പണം എന്തിന് ചെലവാക്കുന്നു എന്നാണ് പലപ്പോഴും ആളുകൾ പരിഹസിക്കാറ്. എന്നാൽ മു൯കാലത്തെ ലൈറ്റ് വെയ്റ്റ് ക്ലോത്തുകളിൽ നിന്ന് വ്യത്യസ്തമായി ഏറെ കട്ടിയുള്ള ജീനുകളാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. ഇവ വീട്ടിൽ നിന്നു തന്നെ എളുപ്പത്തിൽ കീറാ൯ പറ്റുന്നതല്ല.

  രണ്ട് ടെക്നികുകൾ ഉപയോഗിച്ചാണ് ജീനുകൾ കീറുന്നത്. ഒന്നുകിൽ കൈ ഉപയോഗിച്ച് അല്ലെങ്കിലിൽ ലേസറിന്റെ സഹായത്തോടെ. 2500W ലേസർ ഷാർപ്പ് ഡെനിംഎച്ച്ഡി അബ്രേഷ൯ സിസ്റ്റം എന്നാണ് ജീ൯സ് കീറാ൯ ഉപയോഗിക്കുന്ന ടെക്നോളജിയുടെ പേര്. മെറ്റൽ പ്രതലത്തിൽ ജീ൯സ് വെച്ച് അതിൽ ലേസർ അടിച്ചാണ് ജീ൯സ് കീറുന്നത്.

  TAGS: JEANS, LEVIS, MADONNA, PUNK MOVEMENT, RIPPED JEANS, UTTARAKHAND CHIEF MINISTER, ജീ൯സ്, കീറിയ ജീ൯സ്, ജീ൯സ്, ഉത്തരാഖണ്ഡ്

  Published by:Joys Joy
  First published:
  )}