TRENDING:

രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ രണ്ട് മിനിറ്റിൽ: വീണ്ടും വൈറലായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ

Last Updated:

രണ്ട് മിനിറ്റിനുള്ളിൽ രണ്ട് വർഷത്തെ നേട്ടങ്ങൾ വിശദമാക്കിയ ജസീന്തയുടെ വീഡിയോ അധികം വൈകാതെ തന്നെ വെറലായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ന്യൂസിലാൻഡിലെ ഒരു മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജസീന്ത ലോകശ്രദ്ധയിലെത്തുന്നത്. പെട്ടെന്നുണ്ടായ വലിയൊരു ആക്രമണത്തിൽ വിറങ്ങലിച്ച് നിന്ന രാജ്യത്തെ ജനതയ്ക്ക് കരുത്തേകിയത് അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകളായിരുന്നു. തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്ന് വ്യക്തമാക്കി ആക്രമണ ഇരകളെ ചേർത്തു പിടിച്ച് നില്‍ക്കുന്ന ജസീന്തയുടെ ചിത്രം അവർക്ക് ലോകത്തിന്റെ തന്നെ ആദരവ് നേടിക്കൊടുത്തു.
advertisement

Also Read-പുതിയ കാല രാഷ്ട്രീയത്തിന്റെ മുഖമായ ജസീന്ത ആർഡേൻ ആരാണ്?

പിന്നീട് പല അവസരങ്ങളിലും ജസീന്ത വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ ഭരണമികവ് എണ്ണിപ്പറഞ്ഞു കൊണ്ടുള്ള ഇവരുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. ജസീന്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിലാണ് വീഡിയോ. സർക്കാരിന്റെ സുപ്രധാന നേട്ടങ്ങൾ രണ്ട് മിനിറ്റിൽ പറഞ്ഞു തീർക്കണമെന്ന ഒരു വെല്ലുവിളിയാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ആമുഖത്തോടെയാണ് ജസീന്ത, രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ വീഡിയോയിൽ പറയുന്നത്. മുഴുവനും പറയാനായില്ലെങ്കിലും സുപ്രധാന നേട്ടങ്ങളെല്ലാം തന്നെ ഈ രണ്ട് മിനിറ്റിനുള്ളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി പറഞ്ഞു നിർത്തി എന്നതാണ് ശ്രദ്ധേയം.

advertisement

Also Read-വീണ്ടും മനംകവർന്ന് ജസീന്ത ആർഡേൺ; പഴ്സെടുക്കാൻ മറന്ന അമ്മയുടെ ബില്ലടച്ചു

92000 തൊഴിലവസരങ്ങൾ, 2200 പേർക്ക് സർക്കാർ സഹായത്തോടെ വീട്, മികച്ച കാന്‍സര്‍ ചികിത്സ സേവനം, തോക്ക് നിയന്ത്രണ നിയമങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ നിയന്ത്രണം, കാര്‍ബൺ വാതകം പുറംതള്ളുന്നത് നിയന്ത്രിക്കാൻ സീറോ കാർബൺ ബിൽ, 140 മില്യൺ മരങ്ങൾ വച്ചു പിടിപ്പിക്കൽ, സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം, വിവിധ തൊഴില്‍ മേഖലകളിലെ ശമ്പള പരിഷ്കരണം എന്നിവയൊക്കെയാണ് പ്രധാന നേട്ടമായി ജസീന്ത എണ്ണിപ്പറഞ്ഞത്.

advertisement

രണ്ട് മിനിറ്റിനുള്ളിൽ രണ്ട് വർഷത്തെ നേട്ടങ്ങൾ വിശദമാക്കിയ ജസീന്തയുടെ വീഡിയോ അധികം വൈകാതെ തന്നെ വെറലായി. അവിശ്വസനീയം എന്നാണ് വീഡിയോയെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ രണ്ട് മിനിറ്റിൽ: വീണ്ടും വൈറലായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ