വീണ്ടും മനംകവർന്ന് ജസീന്ത ആർഡേൺ; പഴ്സെടുക്കാൻ മറന്ന അമ്മയുടെ ബില്ലടച്ചു
വീണ്ടും മനംകവർന്ന് ജസീന്ത ആർഡേൺ; പഴ്സെടുക്കാൻ മറന്ന അമ്മയുടെ ബില്ലടച്ചു
എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് അവർ ഒരമ്മയായതു കൊണ്ടാണെന്നായിരുന്നു ജസീന്തയുടെ മറുപടി. ഇക്കാര്യത്തിൽ കൂടുതലൊന്നും ജസീന്ത പറഞ്ഞില്ല.
New Zealand's Prime Minister Jacinda Ardern reacts during a joint news conference with European Commission President Jean-Claude Juncker in Brussels, Belgium January 25, 2019. REUTERS/Yves Herman/File Photo
Last Updated :
Share this:
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഇരയായവരെ ചേർത്തു നിർത്തി അവർക്കൊപ്പം നിന്ന് ആശ്വാസം പകർന്ന പ്രധാനമന്ത്രി ജസീന്ത ആർഡേൺ ലോക ശ്രദ്ധ നേടിയിരുന്നു.
ഇരയായവരുടെ കൂടെ നിന്ന് അവരിലൊരാളായി ധൈര്യം പകർന്ന ജസീന്തയെ പ്രശംസിക്കാത്ത ആരും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രവർത്തികളിലൂടെ വീണ്ടും ഹൃദയം കവർന്നിരിക്കുകയാണ് ജസീന്ത.
പഴ്സെടുക്കാൻ മറന്ന അമ്മയുടെ വീട്ടു സാധനങ്ങളുടെ ബിൽ അടച്ചു കൊണ്ടാണ് ജസീന്ത വീണ്ടും ശ്രദ്ധേയയായിരിക്കുന്നത്. വീട്ടമ്മ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രാദേശിക വെബ്സൈറ്റായ സ്റ്റ്ഫ് ലിമിറ്റഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മക്കൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലെത്തിയ വീട്ടമ്മയാണ് പഴ്സെടുക്കാൻ മറന്നത്. ഇവരെയാണ് പ്രധാനമന്ത്രി സഹായിച്ചത്.
വാർത്ത ആർഡേനും ശരിവച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് അവർ ഒരമ്മയായതു കൊണ്ടാണെന്നായിരുന്നു ജസീന്തയുടെ മറുപടി. ഇക്കാര്യത്തിൽ കൂടുതലൊന്നും ജസീന്ത പറഞ്ഞില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.