TRENDING:

മൂന്ന് ദിവസത്തെ 'കൈലാസ'സന്ദർശനം; ചാർട്ടേഡ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് നിത്യാനന്ദ

Last Updated:

പീഡന കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദ, 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തമായി ഒരു 'രാജ്യം'സൃഷ്ടിച്ചതിന് പിന്നാലെ ആ രാജ്യത്തേക്ക് പര്യടനം നടത്താൻ ആളുകളെ സ്വാഗതം ചെയ്ത് സ്വയം പ്രഖ്യാപിത ആൾദൈവ നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ഇയാൾ ഇക്വഡോറിലാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.
advertisement

Also Read-Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം

'കൈലാസ' എന്ന് പേരിട്ട രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റ് വഴിയാകും കൈലാസയിലേക്കെത്താൻ കഴിയുക എന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്.

advertisement

നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും തന്‍റെ 'രാജ്യത്തേക്ക്' 'ഗരുഡ'എന്ന പേരിൽ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. തന്‍റെ അനുയായികൾക്ക് ഓസ്ട്രേലിയയിൽ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകൾ. ഒരു റൂട്ട് മാപ്പും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.

Also Read-ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്; 7 ദിവസം ക്വറന്‍റീനിൽ

പീഡന കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദ, 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ. അതിസമ്പന്നരും അധികാരത്തിലുള്ളവരും ഉൾപ്പെടെ നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്. ഇവരാണ് ഇക്വഡോറിൽ ഒരു ദ്വീപ് സ്വന്തമാക്കാൻ ഇയാൾ സഹായിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെ സൃഷ്ടിച്ചെടുത്ത കൈലാസ ഹൈന്ദവ രാഷ്ട്രത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട് .

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ ആളുകളുടെ സന്ദർശനം മൂന്ന് ദിവസത്തേക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുകയാണ്, ഇവർക്ക് ഭക്ഷണവും താമസവും ഒക്കെ സൗജന്യമായിരിക്കും. കൂടുതൽ ദിവസം തങ്ങണമെന്ന് ആഗ്രഹമുള്ളവർ വിസയ്ക്കായി അപേക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂന്ന് ദിവസത്തെ 'കൈലാസ'സന്ദർശനം; ചാർട്ടേഡ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് നിത്യാനന്ദ
Open in App
Home
Video
Impact Shorts
Web Stories