'ഞാൻ കൈലാസം സൃഷ്ടിച്ചപ്പോൾ കളിയാക്കി; ഇപ്പോൾ എന്തായി?' പരിഹാസവുമായി നിത്യാനന്ദ

Last Updated:

പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ കൊറോണ വൈറസ് പകരുന്ന സാഹചര്യം ഒരുവിധം തടയാനാകുമെന്ന നിർദ്ദേശത്തെ പരിഹസിച്ചാണ് നിത്യാനന്ദ രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനിടെ പരിഹാസവുമായി വിവാദ ആൾ ദൈവം നിത്യാനന്ദ. പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ കൊറോണ വൈറസ് പകരുന്ന സാഹചര്യം ഒരുവിധം തടയാനാകുമെന്ന നിർദ്ദേശത്തെ പരിഹസിച്ചാണ് നിത്യാനന്ദ രംഗത്തെത്തിയിരിക്കുന്നത്.
‘ഞാൻ എല്ലാം വിട്ടൊഴിഞ്ഞ് കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്–19 ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ –നിത്യാനന്ദ പറഞ്ഞു.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]കോവിഡ് 19: വി. മുരളീധരനു പിന്നാലെ വി.വി.രാജേഷും ക്വാറന്റൈനിൽ [NEWS]'ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല; ക്യൂ കുറയ്ക്കാൻ നടപടിയെടുക്കും': മന്ത്രി [PHOTOS]
പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നാലെ താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇക്വഡോറിലാണ് തന്റെ പുതിയ രാജ്യമെന്നാണ് നിത്യാനന്ദ പറഞ്ഞിരുന്നത്. എന്നാൽ ഇക്വഡോർ നിത്യാനന്ദയുടെ അവകാശവാദത്തെ പരസ്യമായി തള്ളിക്കളഞ്ഞിട്ടുണ്ട്.
advertisement
രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും നിത്യാനന്ദ പ്രത്യക്ഷപ്പെടാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ കൈലാസം സൃഷ്ടിച്ചപ്പോൾ കളിയാക്കി; ഇപ്പോൾ എന്തായി?' പരിഹാസവുമായി നിത്യാനന്ദ
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement