പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. പ്രാരംഭ ലക്ഷണങ്ങൾ കണ്ടയുടൻ 42 കാരനായ മാക്രോൺ പരിശോധനയ്ക്കു വിധേയനാകുകയും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
ഏഴു ദിവസം മാക്രോൺ ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിൽ തുടരുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. “അദ്ദേഹം തുടർന്നും ഔദ്യോഗിക ജോലികൾ വസതിയിലിരുന്ന് നിർവ്വഹിക്കും,” പ്രസ്താവനയിൽ പറയുന്നു.
Also Read-
ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് പേർക്കും 2022 വരെ കോവിഡ് വാക്സിൻ ലഭ്യമാകില്ലെന്ന് പഠനംകൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട അഞ്ചാമത്തെ രാജ്യമാണ് ഫ്രാൻസ്. ഡിസംബർ 17 വരെ 24 ലക്ഷത്തിലധികം കോവിഡ് -19 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനത്തെ തുടർന്ന് 59,300 മരണങ്ങളാണ് ഇതുവരെ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത്.
Also Read-
കോവിഡ് പോസിറ്റീവായ 65കാരിയെ മരത്തിന്റെ ചുവട്ടിലിരുത്തി കടന്നുകളഞ്ഞ മകൻ; രോഗം ഭേദമായ പിതാവിനെ ഏറ്റെടുക്കാതെ മക്കൾഅതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 24,010 ആയി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 99.5 ലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 355 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,44,451 ആയി. 33,291 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 94,89,740 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.