Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം

Last Updated:

രണ്ടുദിവസം മുൻപ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഇതുവരെ 44 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അഹമ്മദാബാദിലും അപൂർവ ഫംഗസ് രോഗം പടരുന്നു. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ ചികിത്സയിലുള്ളത്. മ്യൂകോർമിക്കോസിസ് എന്ന മാരകമായ ഫംഗസ് രോഗമാണ് പടർന്നുപിടിക്കുന്നത്. അഹമ്മദാബാദില്‍ 9 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചതായാണ് റിപ്പോർട്ട്. കോവിഡിനെതിരെ രാജ്യം പോരാടുന്നതിനിടെയാണ് മറ്റൊരു രോഗബാധ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എന്താണ് മ്യൂകോർമിക്കോസിസ്?
നേരത്തെ സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോർമിക്കോസിസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോർമിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കിൽ നിന്ന് ആരംഭിച്ച് കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
പൊതുവായി ആർക്കാണ് കൂടുതൽ അപകടസാധ്യതയുള്ളത്?
ഈ കൊലയാളി രോഗം പ്രധാനമായും ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളെയാണ് ബാധിക്കുന്നത്. അല്ലെങ്കിൽ രോഗാണുക്കളോടും രോഗങ്ങളോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരെയും. മാത്രമല്ല, കോവിഡ് 19 ൽ നിന്ന് കരകയറുന്ന ആളുകൾക്കും ഈ അണുബാധ വരാനുള്ള സാധ്യതയുണ്ട്. പ്രമേഹവും ആരോഗ്യപ്രശ്നവുമുള്ള ആളുകൾക്കും ഉയർന്ന അപകടസാധ്യതയുണ്ട്.
advertisement
ഇതുവരെ എത്ര കേസുകളാണ് റിപ്പോർട്ട് ചെയ്തത്?
രണ്ടുദിവസം മുൻപ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഇതുവരെ 44 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒൻപത് മരണവും ഫംഗസ് ബാധ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
advertisement
പ്രതിരോധ നടപടികൾ എന്തെല്ലാം?
എല്ലാവരും നല്ല ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. കണ്ണിലും മൂക്കിലും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക. മൂക്കിലോ കണ്ണിലോ തൊണ്ടയിലോ എന്തെങ്കിലും വീക്കം കണ്ടാൽ, ഉടൻ ഡോക്ടറെ കാണുക. രോഗത്തിന്റെ ചികിത്സയിൽ മ്യൂക്കോർമിക്കോസിസ് നേരത്തേ കണ്ടുപിടിക്കുന്നത് നിർണായകമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം
Next Article
advertisement
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
  • എൻഎസ്എസിനെ രാഷ്ട്രീയ പാർട്ടികളാക്കാൻ ആരും ശ്രമിക്കരുതെന്ന് ജി സുകുമാരൻ നായർ വിജയദശമി സമ്മേളനത്തിൽ പറഞ്ഞു.

  • ശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് എൻഎസ്എസ് നിന്നതെന്ന് സുകുമാരൻ നായർ.

  • എൻഎസ്എസിനെ തകർക്കാൻ വ്യക്തിഹത്യ നടത്തിയാലും 112 വർഷം അതിജീവിച്ച സംഘടനയെ നശിപ്പിക്കാനാവില്ല.

View All
advertisement