ഈ സീസണിൽ ഒരു 'നൂർജഹാൻ' മാമ്പഴത്തിന് 500 മുതൽ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തിൽ മാമ്പഴത്തിന് വിളവ് ലഭിക്കാൻ കാരണം. ഇൻഡോറിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള അലിരാജ്പൂർ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂർജഹാൻ മാമ്പഴം കണ്ടുവരുന്നത്. ഈ മാമ്പഴം അഫ്ഗാൻ മാമ്പഴ ഇനത്തിൽ പെടുന്നവയാണെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
"എന്റെ മാവിൻ തോട്ടത്തിൽ മൂന്ന് നൂർജഹാൻ മാവുകൾ ഉണ്ട്. ഇവയിൽ നിന്ന് 250ഓളം മാമ്പഴങ്ങൾ ലഭിച്ചു. ഒരു പഴത്തിന് 500 മുതൽ 1,000 രൂപ വരെയാണ് വില. ഈ മാമ്പഴങ്ങൾക്കായി ഇതിനകം തന്നെ ബുക്കിംഗ് നടന്നതായി" കട്ടിവാഡയിൽ നിന്നുള്ള മാമ്പഴ കൃഷിക്കാരൻ ശിവരാജ് സിംഗ് ജാദവ് പറയുന്നു. 'നൂർജഹാൻ' മാമ്പഴം മുൻകൂട്ടി ബുക്ക് ചെയ്തവരിൽ മധ്യപ്രദേശിൽ നിന്നും അയൽ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുമുള്ള മാമ്പഴ സ്നേഹികൾ ഉൾപ്പെടുന്നു.
advertisement
Also Read ഹെലികോപ്ടർ മുതൽ വട വരെ.... സോഷ്യൽ മീഡിയയിൽ നിറയെ വിവിധയിനം 'ഉള്ളി'
“ഇത്തവണ ഒരു നൂർജഹാൻ മാമ്പഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതൽ 3.5 കിലോഗ്രാം വരെയാണെന്നും,” ജാദവ് കൂട്ടിച്ചേർത്തു. "ഇത്തവണ ഈ മാമ്പഴ ഇനത്തിന്റെ വിളവ് വളരെ കൂടുതലാണെന്നും എന്നാൽ കോവിഡ് മഹാമാരി ബിസിനസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും" കട്ടിവാഡയിൽ 'നൂർജഹാൻ' മാമ്പഴം കൃഷി ചെയ്യുന്നതിൽ വിദഗ്ധനായ ഇഷാക് മൻസൂരി പറഞ്ഞു. 2020ലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നൂർജഹാൻ മാവുകൾക്ക് ശരിയായി പൂവിടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ ഈ ഇനം മാമ്പഴത്തിന്റെ ഭാരം ശരാശരി 2.75 കിലോഗ്രാം ആയിരുന്നു, വാങ്ങുന്നവർ ഇതിന് 1,200 രൂപ വരെ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read 'അസൂയയിൽ പിറന്ന വിദ്യാ എസ് നായർ' ഫേക്ക് ഐഡിയെ പിടിച്ച കഥയുമായി യുവ എഴുത്തുകാരൻ
'നൂർജഹാൻ' മാമ്പഴം പഴുക്കുന്നത് ജൂൺ തുടക്കത്തിലാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ഈ മരങ്ങൾ പൂക്കാൻ തുടങ്ങുന്നത്. ഒരു 'നൂർജഹാൻ' മാമ്പഴത്തിന് ഒരടി വരെ നീളവും വിത്തിന് 150 മുതൽ 200 ഗ്രാം വരെ തൂക്കവുമുണ്ടെന്ന് പ്രാദേശിക കൃഷിക്കാർ അവകാശപ്പെടുന്നു.
ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ.