TRENDING:

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; 2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത്

Last Updated:

2009 കെ‌എഫ് 1 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം 2021 മെയ് ആറിന് ഭൂമിയിൽ എത്താൻ സാധ്യതയുണ്ട്. അതിന്റെ പാതയെക്കുറിച്ചുള്ള വിശകലനങ്ങളെ തുടർന്നാണ് നാസ ഈ നിഗമനത്തിൽ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കൽ നോസ്ട്രാഡമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട്. 1503 ഡിസംബർ 14ന് തെക്കൻ ഫ്രാൻസിലെ സെന്റ് റൂമി ഡി പ്രൊവിൻസിലാണ് നോസ്ട്രാഡമസ് ജനിച്ചത്. വൈദ്യനും കാബലിസ്റ്റും ഫാർമസിസ്റ്റും ആയിരുന്നു അദ്ദേഹം. 1555ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്.
advertisement

'ക്വാട്രൈൻസ്' എന്ന് വിളിക്കപ്പെടുന്ന വരികളായാണ് നോസ്ട്രാഡമസ് തന്റെ പ്രവചനങ്ങൾ കുറിച്ചത്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങൾ അങ്ങേയറ്റം കൃത്യമായിരുന്നു. അഡോൾഫ് ഹിറ്റ്ലറിന്റെ ഉദയവും രണ്ടാം ലോക മഹായുദ്ധവും അവയിൽ ചിലതാണ്.

6338 പ്രവചനങ്ങളാണ് നോസ്ട്രാഡമസ് കുറിച്ചിട്ടുള്ളത്. അവയിൽ തന്നെ പലതും നിറവേറി കഴിഞ്ഞു. 3797 വർഷങ്ങൾ വരെയുള്ള പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ രഹസ്യത്മകത ഇന്നും അജ്ഞാതമാണ്. അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയതാണെങ്കിലും ഇന്നും ലോകം വളരെ ശ്രദ്ധയോടെയാണ് നോസ്ട്രാഡമസിന്റെ പ്രവചനങ്ങളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 70 ശതമാനവും ഇതുവരെ നടന്നിട്ടുണ്ട്. 2021 ലേതെന്ന് പറയപ്പെടുന്ന നോസ്ട്രാഡമസ് പ്രവചനങ്ങൾ ഞെട്ടിക്കുന്നതാണ്.

advertisement

You may also like:യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീഡിയോ [NEWS]Kerala Lottery Result Win Win W 593 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'ആ ഉന്നതൻ ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴും': രമേശ് ചെന്നിത്തല [NEWS]

advertisement

റഷ്യയിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞൻ ഒരു ജൈവായുധം നിർമിക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന വൈറസും നിർമിക്കും. ഇതെല്ലാം തന്നെ താമസിയാതെ തന്നെ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കുന്നതിന് കാരണമാകും.

ലോകം അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളായി നോസ്ട്രാഡമസ് ചൂണ്ടിക്കാണിക്കുന്നത് ക്ഷാമം, ഭൂകമ്പം, വിവിധങ്ങളായ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാണ്. ഇവയെല്ലാം ഇപ്പോൾ നിരന്തരമായി സംഭവിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു കാര്യം. 2020 മുതൽ ലോകത്തെ മുഴുവനായി ബാധിച്ച കൊറോണ വൈറസ് ഇതിന്റെ ഒരു തുടക്കം മാത്രമാണ്. ഇത് ലോക ജനസംഖ്യയെ തന്നെ ബാധിക്കും. ലോകം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് ക്ഷാമം. അതും ലോകം അഭിമുഖീകരിക്കും. ഒരു വലിയ വിഭാഗം ജനത്തിന് ഇതിനെ അഭിമുഖീകരിക്കാൻ കഴിയില്ല. ജനസംഖ്യാ വിദഗ്ദർ നൽകുന്ന മറ്റൊരു മുന്നറിയിപ്പ് അടുത്ത ദശകങ്ങളിൽ യൂറോപ്യൻ യൂണിയൻ മുസ്ലിമുകൾ പിടിച്ചടക്കുമെന്നാണ്.

advertisement

ആഗോളപരമായ വലിയ സംഭവങ്ങൾക്ക് 2021 സാക്ഷ്യം വഹിച്ചേക്കും. വലിയ സൗര കൊടുങ്കാറ്റുകൾ സംഭവിച്ചേക്കും. അത് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കും. കാലാവസ്ഥ വ്യതിയാനം പല തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമായേക്കും.

ഒരു ധൂമകേതു ഭൂമിയിൽ പതിക്കുമെന്നും അത് വലിയ നാശ നഷ്ടത്തിന് കാരണമാകുമെന്നും പ്രവചനത്തിൽ പറയുന്നു.  ഇത് ഭൂകമ്പങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും കാരണമായേക്കാമെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ പ്രവചനത്തിലെ ഒരു വരിയിൽ ഭൂമിയിൽ ഒരു വലിയ ഛിന്നഗ്രഹം പതിക്കുമെന്നതിനെയും സൂചിപ്പിക്കുന്നു. അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ആകാശം ഒരു വലിയ തീ പോല കാണപ്പെടും. അതേസമയം, അടുത്ത വർഷം ഭൂമിയിൽ ഒരു ഛിന്നഗ്രഹം പതിക്കുമെന്ന് നാസയും പ്രവചിച്ചിട്ടുണ്ട്.

advertisement

2009 കെ‌എഫ് 1 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം 2021 മെയ് ആറിന് ഭൂമിയിൽ എത്താൻ സാധ്യതയുണ്ട്. അതിന്റെ പാതയെക്കുറിച്ചുള്ള വിശകലനങ്ങളെ തുടർന്നാണ് നാസ ഈ നിഗമനത്തിൽ എത്തിയത്. ഈ ഛിന്നഗ്രഹത്തിന് 230 കിലോ ടൺ ടിഎൻ‌ടി സ്‌ഫോടകവസ്തുക്കൾക്ക് തുല്യമായി ഭൂമിയിൽ പതിക്കാൻ ശക്തിയുണ്ടെന്നാണ് നാസ അവകാശപ്പെടുന്നത്. അതായത് 1945ൽ ഹിരോഷിമയിൽ അമേരിക്കക്കാർ വർഷിച്ച ആണവ ബോംബിനേക്കാൾ 15 മടങ്ങ് കൂടുതലാണ് ഇത്.

വിനാശകരമായ ഭൂകമ്പം കാലിഫോർണിയയെ നശിപ്പിക്കുമെന്നും പ്രവചനത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ ഒരു പ്രവചനം അനുസരിച്ച് വളരെ ശക്തമായ ഒരു ഭൂകമ്പം 2021ൽ കാലിഫോർണിയയെ നശിപ്പിക്കും. ഒരു വലിയ ഭൂകമ്പം പുതിയ ലോകത്തെ തകർക്കുമെന്നാണ് പ്രവചനം. അത് കാലിഫോർണിയ എന്നാണ് കരുതപ്പെടുന്നത്.

മനുഷ്യസഹജമായ ബുദ്ധി വൈഭവത്തേക്കാൾ ഡിജിറ്റൽ ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രത്യേകതയാണ്. കൃത്രിമബുദ്ധി നമ്മുടെ ശരീരത്തിലും ബുദ്ധിയിലും സന്നിവേശിപ്പിക്കും. ഫ്രാൻസിസ് മാർപാപ്പ ആളുകളെ സഭയിലേക്ക് അടുപ്പിക്കുമെന്നും  പ്രവചനത്തിലുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; 2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത്
Open in App
Home
Video
Impact Shorts
Web Stories