മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് നൈല ഉഷ ബാലിയില്‍ യാത്ര നടത്തുന്നത്. ഇതിന്റെ മനോഹര നിമിഷങ്ങൾ താരം തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. അവസാനമായി നൈലയുടെ ഒരു ഊഞ്ഞാലാട്ടമാണ് താരം പങ്കുവച്ചിട്ടുള്ളത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടെ നൈല ഉഷ നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also read-‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം അസ്വസ്ഥമാണ്’; ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്
വീഡിയോ കണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിഡിയോ കണ്ട് ചിരിച്ച് വയ്യാതായി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ശേഷം നടന്നത് എന്താണെന്ന് അറിയണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
