'ഹാപ്പി ദീപാവലി' എന്ന കുറിപ്പോടെ വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്. മുണ്ടും ഷർട്ടും അണിഞ്ഞാണ് വീഡിയോയിൽ മുഹമ്മദ് റിയാസ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ചുരിദാർ ആണ് വീണയുടെ വേഷം.
നിരവധി പേരാണ് ഇരുവർക്കും ദീപാവലി ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. ഇക്കഴിഞ്ഞ ജൂൺ 15ന് ആയിരുന്നു ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിവാഹം കഴിച്ചത്.
advertisement
You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ
ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചുപേർ മാത്രമായിരുന്നു പങ്കെടുത്തത്.
