Pinarayi | Veena: 'വീണയും ഞാനും വിവാഹിതരായി'; വിവാഹവിവരം ലളിതമായി പറഞ്ഞ് മുഹമ്മദ് റിയാസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് പേർ മാത്രമാണ് സംബന്ധിച്ചത്.
തിരുവനന്തപുരം: വിവാഹിതനായെന്ന വിവരം ലളിതമായി വാക്കുകളിലൂടെ അറിയിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും റിയാസും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് പേർ മാത്രമാണ് സംബന്ധിച്ചത്.
വിവാഹശേഷം വധുവുമൊത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് 'വീണയും ഞാനും വിവാഹിതരായി' എന്ന ഒറ്റ വരിയിൽ റിയാസ് വിവാഹക്കാര്യം പറഞ്ഞത്.
RelatedNews:Pinarayi | Veena: പിണറായി വിജയന്‍റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS]Pinarayi | Veena: ചരിത്രത്തിലാദ്യമായി ക്ലിഫ് ഹൗസ് വിവാഹവേദിയായി; വീണയും റിയാസും പുതുജീവിതത്തിലേക്ക് [NEWS]Pinarayi | Veena: പുതുജീവിതത്തിലേക്ക് ചുവടു വച്ച് റിയാസും വീണയും; ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം [PHOTO]
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2020 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Pinarayi | Veena: 'വീണയും ഞാനും വിവാഹിതരായി'; വിവാഹവിവരം ലളിതമായി പറഞ്ഞ് മുഹമ്മദ് റിയാസ്


