TRENDING:

സെന്‍ട്രല്‍ ജയിലില്‍ കിടക്കാൻ ഒരു ദിവസം 500 രൂപ; ജയില്‍ ടൂറിസം ലക്ഷ്യമിട്ട് കര്‍ണ്ണാടക

Last Updated:

ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെറും 500 രൂപ നല്‍കിയാല്‍ ലഭിക്കുന്നത് ജയിലില്‍ ഒരു ദിവസം ആസ്വദിക്കാം. സിനിമയില്‍ കണ്ടോ, പറഞ്ഞ് കേട്ടോ, വായിച്ചറിഞ്ഞോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഒരു ദിവസത്തെ താമസമാണെങ്കിലും സുഖവാസമായിരിക്കുമെന്ന ധാരണ വേണ്ട. മറ്റ് തടവ്കാരെ പോലെ തന്നെയാവും സന്ദര്‍ശകരോടുള്ള അധികൃതരുടെ പെരുമാറ്റം. പുലര്‍ച്ചെയുള്ള ബെല്ലിനോടൊപ്പമാണ് ദിനചര്യ ആരംഭിക്കുന്നത്. സന്ദര്‍ശകനാണെങ്കിലും ജയിലിലെത്തിയാല്‍ യൂണിഫോം ധരിക്കണം.

തടവ് പുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്പറും ലഭിക്കും. മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടുകയും അവര്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം കഴിക്കുകയും ചെയ്യണം. തീര്‍ന്നില്ല, ജയിലിനുളളിലുള്ള സമയങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണം, പാചകം, ശുചീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങളില്‍ പങ്ക് ചേചരുകയും വേണം.

advertisement

രാവിലെ 5 മണിക്ക് തന്നെ ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് പോവുന്നതിന് മുമ്പ് സെല്ലിനകം വൃത്തിയാക്കതിനു ശേഷം മാത്രമേ പ്രാതല്‍ ലഭിക്കുകയുള്ളു. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും കഴിഞ്ഞാല്‍ പിന്നെ രാത്രി ഏഴ് മണിക്കാണ് ഭക്ഷണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സസ്യേതര ഭക്ഷണം കിട്ടുകയുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

രാത്രി ഭക്ഷണത്തന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങുകയും ചെയ്യണം. സെല്ലുകള്‍ പൂട്ടിയിടുന്നതിലും വിട്ടുവീഴ്ചയില്ല.

advertisement

ഭാഗ്യമുണ്ടെങ്കില്‍ കൊടും കുറ്റവാളികളോടൊപ്പം സെല്ലില്‍ കഴിയേണ്ടിയും വരും. നിലവില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന 29 പേര്‍ ഹില്‍ഡാഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും, സീരിയല്‍ കില്ലറും, ബലാത്സംഗ കേസ് പ്രതികളും കൂട്ടത്തിലുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍ വാസത്തെ കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കൂടാതെ ഈ അനുഭവങ്ങള്‍ കുറ്റ കൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സെന്‍ട്രല്‍ ജയിലില്‍ കിടക്കാൻ ഒരു ദിവസം 500 രൂപ; ജയില്‍ ടൂറിസം ലക്ഷ്യമിട്ട് കര്‍ണ്ണാടക
Open in App
Home
Video
Impact Shorts
Web Stories