ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 19-നാണ് റിലീസ് ചെയ്തത്. പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ധുരന്ധർ 2-ന് പ്രദർശനവിലക്കുണ്ട്. ഇതിനിടെയാണ് സിനിമ ടിവിയിൽ കണ്ടതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ചിരിക്കുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് ഇയാൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ലാഹോറിലിരുന്നാണ് സിനിമ കാണുന്നതെന്ന് ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്.
ധുരന്ധറിന്റെ ആദ്യ ഭാഗം ഇറങ്ങിയപ്പോഴും ചിത്രത്തിന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിച്ചിരുന്നു. ഇതാദ്യമല്ല, ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന പല ചിത്രങ്ങളും വലിയ തോതിൽ പാകിസ്താനിൽ പ്രചരിക്കാറുണ്ട്.
advertisement
ഗംഭീര പ്രതികരണങ്ങൾ നേടി തിയേറ്ററിൽ കുതിക്കുകയാണ് ധുരന്ധർ 2. ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ സ്വന്തമാക്കിയ ചിത്രം പെയ്ഡ് പ്രിവ്യൂ കളക്ഷൻ അടക്കം 145.55 കോടി രൂപയാണ് ആകെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളം 21,728 ഷോകളാണ് കഴിഞ്ഞ ദിവസം നടന്നത്.
