TRENDING:

ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു

Last Updated:

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കി ഗെയിം കളിച്ചിരുന്നതോടെ നിർജലീകരണം മൂലം അസുഖബാധിതനായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദിവസങ്ങളോളം വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു കുട്ടിയുടെ പബ്ജി കളി.
advertisement

ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയാണ് മരിച്ചത്. വിദ്യാർത്ഥി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണായതോടെ മുഴുവൻ സമയവും പബ്ജി കളിച്ചിരിപ്പായിരുന്നു. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കി ഗെയിം കളിച്ചിരുന്നതോടെ നിർജലീകരണം മൂലം അസുഖബാധിതനായി. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദ്യാർത്ഥിയുടെ കോവിഡ‍് പരിശോധനാഫലം നെഗറ്റീവാണ്. അതിസാരത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് മരിച്ചത്.

advertisement

ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യം തുടർച്ചയായി പബ്ജി കളിച്ച പതിനാറുകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫുർഖാൻ ഖുറേഷിയാണ് അന്ന് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച് പബ്ജി കളിക്കാൻ ആരംഭിച്ച ഫുഖ്റാൻ മണിക്കൂറുകളോളം ഗെയിമിനൊപ്പം ഇരിക്കുകയായിരുന്നു. തുടർന്നായിരുന്നു മരണം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories