TRENDING:

യൂണിഫോമിലെ മോഷണം; മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

Last Updated:

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ ഇയാൾക്കെതിരെ നടപടിയെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഛണ്ഡിഗഡ്: റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. നിറയെ മുട്ടയുമായി റോഡരികിൽ നിർത്തിയിട്ടിരുന്ന ഉന്തുവണ്ടിയിൽ നിന്നാണ് ഹെഡ് കോൺസ്റ്റബിൾ തന്ത്രപരമായി ആരും കാണാതെ, മുട്ട മോഷ്ടിച്ചത്. എന്നാൽ, ഹെഡ് കോൺസ്റ്റബിളിന്റെയും കണ്ണ് വെട്ടിച്ച് സമീപത്തു നിന്ന ഒരാൾ ഈ ദൃശ്യങ്ങളെല്ലാം പകർത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
advertisement

പഞ്ചാബ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ പ്രിത്പാൽ സിങ്ങാണ് മുട്ടമോഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സസ്പെൻഷനിൽ ആയത്. പഞ്ചാബ് പൊലീസ് വീഡിയോ ഉൾപ്പെടെ ട്വീറ്റ് ചെയ്താണ് പ്രിത്പാൽ സിങിനെ സസ്പെൻഡ് ചെയ്ത കാര്യം അറിയിച്ചത്.

A video went viral wherein HC Pritpal Singh from @FatehgarhsahibP is caught by a camera for stealing eggs from a cart while the rehdi-owner is away and putting them in his uniform pants.

advertisement

ഫത്തേഗഡ് നഗരത്തിലെ തിരക്കേറിയ റോഡിൽ ആയിരുന്നു സംഭവം. റോഡരികിൽ മുട്ടയുമായി ഒരു ഉന്തുവണ്ടി കിടപ്പുണ്ടായിരുന്നു. വാഹനത്തിന്റെ ഉടമ സമീപത്തേക്ക് എവിടെയോ മാറി പോയതായിരുന്നു. ഈ സമയത്താണ് പൊലീസ് തന്ത്രപരമായി മുട്ട മോഷണം നടത്തിയത്. ആരും കാണാതെ മുട്ടയെടുത്ത് സ്വന്തം പോക്കറ്റിൽ ഇടുകയായിരുന്നു.

advertisement

ട്രാക്ടര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി; കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

എന്നാൽ, ഇത് സമീപത്തുണ്ടായിരുന്ന ആരോ പകർത്തുകായിരുന്നു. ഉന്തുവണ്ടിയുടെ ഉടമ എത്തുമ്പോൾ ഒന്നും അറിയാത്ത പോലെ പൊലീസുകാരൻ മുന്നോട്ട് നടന്നു പോകുന്നതും കാണാം. പിന്നീട് പൊലീസുകാരൻ ഒരു ഓട്ടോയ്ക്ക് കൈ കാണിക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ ഇയാൾക്കെതിരെ നടപടിയെടുത്തു. ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പൊലീസ് ട്വിറ്ററിൽ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
യൂണിഫോമിലെ മോഷണം; മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories