നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

  Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

  ഈ മാസം ഇത് ഒൻപതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 9 ദിവസംകൊണ്ട് പെട്രോളിന് 2.40 രൂപയും ഡീസലിന് 3.01 രൂപയുമാണ് വർധിച്ചത്.

  Petrol Diesel Price

  Petrol Diesel Price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഞായറാഴ്ച വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം ഇത് ഒൻപതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 9 ദിവസംകൊണ്ട് പെട്രോളിന് 2.40 രൂപയും ഡീസലിന് 3.01 രൂപയുമാണ് വർധിച്ചത്. കേരളത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 94.81 രൂപയാണ് വില. ഡീസലിന് 89.70 രൂപയും. ശനിയാഴ്ച ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും എണ്ണ കമ്പനികൾ കൂട്ടിയിരുന്നു.

   ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.58 രൂപയും ഡീസലിന് 83.22 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ഇൻഡോർ, ഭോപ്പാൽ, റേവ, മധ്യപ്രദേശിലെ അനുപൂർ, മഹാരാഷ്ട്രയിലെ പർഭാനി എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപ മറികടന്നു. മുംബൈയിൽ പെട്രോളിന് 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ്.

   കഴിഞ്ഞ ആഴ്ച തുടർച്ചയായ 4 ദിവസം പെട്രോൾ, ഡീസൽ വില കൂടിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോർഡിലെത്തിയ ഇന്ധന വില പിന്നീട് 24 ദിവസം മാറ്റമില്ലാതെ തുടർന്നു. മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ നേരിയ കുറവു വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വിലയിൽ നേരിയ കുറവ് വരുത്തി. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മെയ് 4 മുതലായിരുന്നു വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

   രാജ്യാന്തര എണ്ണവിലയും ഡോളർ - രൂപ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. ഒരുലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് കേന്ദ്ര എക്സൈസ് തീരുവ 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും ഉൾപ്പെടുന്നു.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 93.21 / 88.20
   എറണാകുളം- 92.87 / 87.89
   ഇടുക്കി - 93.86/ 88.75
   കണ്ണൂർ- 93.33 / 87.33
   കാസർഗോഡ് - 93.80/ 88.78
   കൊല്ലം - 93.62/ 88.59
   കോട്ടയം- 93.12/ 88.12
   കോഴിക്കോട്- 93.18 / 88.20
   മലപ്പുറം- 94.09 / 89.02
   പാലക്കാട്- 93.92/ 88.86
   പത്തനംതിട്ട- 93.39/ 88.38
   തൃശ്ശൂർ- 93.46/ 88.44
   തിരുവനന്തപുരം- 94.81/ 89.70
   വയനാട് - 94.25 / 89.15

   ലോകത്തിലെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് ലോക്ക്ഡൗണിലേക്ക് പോയതോടെ എണ്ണ ആവശ്യകത കുറഞ്ഞിട്ടും രാജ്യാന്തര വിപണിയിൽ എണ്ണ വില മുകളിലേക്ക് തന്നെയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡോയില്‍ വില 1.66 സെന്റ് വർധിച്ച് ബാരലിന് 68.71 ഡോളറിനാണ് വ്യാപാരം നടത്തിയത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില 1.55 സെന്റ് വർധിച്ച് ബാരലിന് 65.37 ഡോളറായി.
   Published by:Rajesh V
   First published:
   )}