ട്രാക്ടര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി; കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വണിയമ്പാടിയിലെ ചിന്നമോട്ടൂരിലെ കെ. സഞ്ജീവ് ആണ് മുങ്ങിമരിച്ചത്. ഇരുപത് വയസായിരുന്നു.
തിരുപ്പത്തൂർ: ട്രാക്ടർ ഓടിച്ച് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. തിരുപ്പത്തൂർ ജില്ലയിലെ വണിയമ്പാടിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വണിയമ്പാടിയിലെ ചിന്നമോട്ടൂരിലെ കെ. സഞ്ജീവ് ആണ് മുങ്ങിമരിച്ചത്. ഇരുപത് വയസായിരുന്നു.
വീടിനടുത്തുള്ള ഒരു കൃഷിയിടത്തിലെത്തിയ സഞ്ജീവ് ട്രാക്ടറിൽ ഇരിക്കുന്ന ഒരു സെൽഫി എടുത്ത് വാട്സാപ് ഡിസ്പ്ലേ ചിത്രമാക്കി. ചിത്രത്തെ നന്നായെന്ന് സുഹൃത്തുക്കൾ മെസേജ് അയച്ചതോടെ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് വാഹനം ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടര്‍, വയലിലെ 120 അടി ആഴമുള്ള വലിയ കിണറിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു.
Also Read കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് എത്തി; കേന്ദ്ര സർക്കാർ അയച്ചത് 118 മെട്രിക് ടൺ ഓക്സിജൻ
advertisement
യുവാവ് കിണറ്റിൽ വീണത് ശ്രദ്ധയിൽപ്പെട്ട കർഷിക തൊഴിലാളികളാണ് ഇക്കാര്യം പൊലീസിനെയും ഫയർ ഫേഴ്സിനെയും അറിയിച്ചത്.
വനിയാംബാദിയിലെ സ്റ്റേഷൻ ഫയർ ഓഫീസർ എൻ വെങ്കിടേശന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നാല് പമ്പുകൾ ഉപയോഗിച്ച് നാലുമണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കാറ്ററിംഗ് കോഴ്‌സ് പൂർത്തിയാക്കിയ സഞ്ജീവ് ചെന്നൈയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
കോവിഡിൽ ഇനി നാവ് കുഴയേണ്ട; സർക്കാർ വക മലയാളം പദാവലി തയാർ
advertisement
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട പല വാക്കുകളും കടുകട്ടിയാണ്. പലതും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഇംഗ്ലീഷ് പദങ്ങളാണ്. ഈ വാക്കുകൾ ഉപയോഗിച്ച് കോവിഡ് ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത സാഹചര്യമാണ്. സൂപ്പർ സ്പ്രെഡ്, ക്വറന്റീൻ, റിവേഴ്സ് ക്വറന്റീൻ, കണ്ടെയിൻമെന്റ് സോൺ, കോ-മോർബിഡിറ്റി എന്നിവ ഇവയിൽ ചിലതുമാത്രം.
Also Read- ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്
advertisement
കടുകട്ടി വാക്കുകൾ എത്ര പേർക്ക് മനസ്സിലാകുന്നുവെന്നതാണ് മറിച്ചു ചിന്തിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. കോവിഡ് ഇംഗ്ലിഷ് പദങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാനിടയായതിനെ തുടർന്ന്, ഇംഗ്ലിഷ് പദങ്ങൾക്ക് മലയാളി പദാവലി തയാറാക്കിയിരിക്കുകയാണ് സർക്കാർ. വലിയ ബോധവൽക്കരണം ആവശ്യമായതിനാൽ ഇത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ നടപടി.
കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്ന് ഈ മാസം 12ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്.
advertisement
പദാവലിയിൽ ഉപയോഗിച്ച മലയാള പദങ്ങളുടെ കൃത്യത ഭരണ വകുപ്പ് ഉറപ്പാക്കണമെന്നും ഇതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ)വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരമുണ്ടെന്നും ആരോഗ്യ- കുടുംബക്ഷേമ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും
കോ -മോർബിഡിറ്റി (co-morbidity)- അനുബന്ധ രോഗം
ക്വറന്റീൻ- സമ്പർക്ക വിലക്ക്
ഹോം ക്വറന്റീൻ - ഗാർഹിക സമ്പർക്ക വിലക്ക്
റിവേഴ്സ് ക്വറന്റീൻ- സംരക്ഷണ സമ്പർക്ക വിലക്ക്
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎഫ്എൽടിസി)- ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രം
advertisement
കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎസ്എൽടിസി) - രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രം
കോൺടാക്ട് ട്രേസിങ് - സമ്പർക്കാന്വേഷണം
പ്രൈമറി കോൺടാക്ട്- ഒന്നാംതല സമ്പർക്കം
ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ - സ്ഥാപന സമ്പർക്ക വിലക്ക്
സെക്കൻഡറി കോൺടാക്ട് - രണ്ടാംതല സമ്പർക്കം
വിറുലൻസ് (virulence) - തീവ്രത
സൂപ്പർ സ്‍പ്രെഡ്- അതിവ‍്യാപനം
ജീൻ സീക്വൻസിങ് (gene sequencing) - ജനിതക ശ്രേണീകരണം
ഇമ്മ്യൂണിറ്റി - രോഗപ്രതിരോധ ശേഷി
ഇൻഫെക‍്ഷൻ - രോഗാണുബാധ
advertisement
ഹെർഡ് ഇമ്യൂണിറ്റി (herd immunity)- സാമൂഹിക പ്രതിരോധ ശേഷി
ആന്റിബോഡി- പ്രതിവസ്തു
ഹെൽത്ത് കെയർ വർക്കേഴ്സ് - ആരോഗ്യ പ്രവർത്തകർ
റിസ്ക് ഗ്രൂപ്പ് - അപായ സാധ്യതാ വിഭാഗം
കണ്ടെയ്ൻമെന്റ് സോൺ- നിയന്ത്രിതമേഖല
കമ്മ്യൂണിറ്റി ട്രാൻസ്‍മിഷൻ - സാമൂഹിക വ്യാപനം
ഡൊമിസിലിയറി കെയർ സെന്റർ (domiciliary care centre)- ഗൃഹവാസ പരിചരണ കേന്ദ്രം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2021 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രാക്ടര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി; കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം