Also Read- റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം
ഇന്ത്യ എന്നെഴുതി സ്റ്റിക്കർ ചേർത്ത ട്വീറ്റിൽ ബിഹാർ റെയിൽവേ സ്റ്റേഷൻ എന്ന ഹാഷ്‍ടാഗും സ്വന്തം ചിത്രവും കെന്ദ്ര ലസ്റ്റ് ഉൾപ്പെടുത്തിയിരുന്നു. ‘അത് താങ്കളുടെ വിഡിയോ ആണോ? നിങ്ങൾക്ക് അതറിയുമോ’ എന്ന് അർമൻ എന്നയാൾ ഇതിന് കമന്റിട്ടു. ‘ഞാനാണെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിരിയോടെ കെന്ദ്രയുടെ പ്രതികരണം. ട്വീറ്റ് വൈറലായതിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ളവരുടെ കമന്റുകളും പ്രൊഫൈലിൽ കെന്ദ്ര പങ്കുവച്ചിട്ടുണ്ട്.
advertisement
Also Read- റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ അശ്ലീല വീഡിയോ; ആദ്യ സംഭവമല്ല; സമാനമായ അഞ്ച് സംഭവങ്ങൾ
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കെയാണ് പത്താം നമ്പർ പ്ലാറ്റ്ഫോമിലെ ടിവിയിൽ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. യാത്രക്കാർ ഉടൻ സംഭവം ഫോണിൽ റെക്കോർഡ് ചെയ്യുകയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയിൽവേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കരാറെടുത്ത ദത്ത കമ്മ്യൂണിക്കേഷൻ എന്ന ഏജന്‍സിക്കെതിരെ ആർപിഎഫ് കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.