റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ അശ്ലീല വീഡിയോ; ആദ്യ സംഭവമല്ല; സമാനമായ അഞ്ച് സംഭവങ്ങൾ

Last Updated:

മോശമായ സന്ദേശങ്ങളും വീഡിയോകളും അശ്ലീല ചിഹ്നങ്ങളും ഇതുപോലെ അപ്രതീക്ഷിതമായി പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്

പൂർവ ജോഷി
പട്ന റെയിൽവേ സ്റ്റേഷനില്‍ പരസ്യങ്ങൾ പ്രദർശിപ്പാൻ വെച്ചിരുന്ന ടിവി സ്ക്രീനുകളിൽ മൂന്നു മിനിറ്റ് നേരം അശ്ലീല വീഡിയോ ദൃശ്യമായപ്പോൾ നൂറുകണക്കിന് യാത്രക്കാരാണ് അവിടെ ഉണ്ടായിരുന്നത്. ഉടനടി തന്നെ റെയിൽവേ പൊലീസിനും റെയിൽവേ സംരക്ഷണ സേനയ്ക്കും യാത്രക്കാർ പരാതി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഐടി ആക്ട് പ്രകാരം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പരസ്യ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
advertisement
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നത് ഇതാദ്യമല്ല. മോശമായ സന്ദേശങ്ങളും വീഡിയോകളും അശ്ലീല ചിഹ്നങ്ങളും ഇതുപോലെ അപ്രതീക്ഷിതമായി പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുൻപും ഉണ്ട‌ായിട്ടുണ്ട്.
advertisement
ആ സന്ദേശം കണ്ട് ഞെട്ടി
മുംബൈയിലെ വൊർളിയിൽ എൽഇഡി ഡിസ്പ്ലേ ബോർഡിൽ ആശ്ചര്യകരമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ‘ദിവസവും കഞ്ചാവ് വലിക്കുക’ എന്നായിരുന്നു സന്ദേശം. ഇത് സാങ്കേതിക തകരാർ കാരണമെന്നായിരുന്നു വിശദീകരണം. ബൈക്കർമാരും ഡ്രൈവർമാരും പെട്ടെന്ന് ഈ സന്ദേശം ശ്രദ്ധിക്കുകയും ഇതിന്റെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഹാജി അലിയിൽ നിന്ന് ലോട്ടസ് ജംഗ്ഷനിലേക്ക് പോകുന്നവഴി എൽആൻഡ്ടി കമ്പനിയാണ് എൽഇഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ സാങ്കേതിക തകരാറ് കാരണമാണ് ഈ സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു വിശദീകരണമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ പ്രവീൺ പട്വാൾ പറഞ്ഞു.
advertisement
പരസ്യ ബോർഡിൽ ഹിന്ദിയിൽ അശ്ലീലം
കുറച്ചുനാൾ മുൻപാണ് നവി മുംബൈയിലെ എൽഇഡി സ്പീഡ് ലിമിറ്റ് കാണിക്കുന്ന ഡിസ്പ്ലേ ബോർഡ് ചില സാമൂഹ്യ വിരുദ്ധർ ഹാക്ക് ചെയ്തത്. പാംബീച്ചിലെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ സ്ഥാപിച്ചിരുന്ന ഡിസ്പ്ലേ ബോർഡിലാണ് ഹിന്ദി ഭാഷയിൽ അശ്ലീല വാക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാരിൽ ചിലർ അപ്പോൾ തന്നെ ഇത് മൊബൈലിൽ പകര്‍ത്തി. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
വിമാനത്താവളത്തിൽ അശ്ലീല ഗ്രാഫിക്സ്
2022 മെയ് മാസത്തിൽ ബ്രസീലിലെ സാന്റോസ് ഡുമോണ്ട് എയർപോർട്ടിലാണ് സംഭവം. വിമാനങ്ങളുടെ സമയം പ്രദർശിപ്പിക്കുന്ന സ്ക്രീനിൽ അശ്ലീല ഗ്രാഫിക് വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. ‌ഇതു കണ്ട് യാത്രക്കാർ ചിരിക്കുന്നതും കുട്ടികളിൽ നിന്ന് ഡിസ്പ്ലേ മറച്ചുപിടിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. “ഞങ്ങളുടെ മീഡിയ സ്ക്രീനുകളിൽ കാണിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഇതിന്റെ ചുമതല വഹിക്കുന്ന ഏജൻസിക്കാണ്”- എയർപോർട്ട് അതോറിറ്റിയായ ഇൻഫ്രാറോ വ്യക്തമാക്കി.
advertisement
സൂം മീറ്റിങ്ങിൽ അശ്ലീല ചിത്രങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു സൂം മീറ്റിംഗ് നടത്തുകയായിരുന്നു, വെർച്വൽ സെഷനിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ച പങ്കാളികളിലൊരാൾ തന്റെ സിസ്റ്റം ആരോ ഹാക്ക് ചെയ്തതാണെന്ന് പിന്നീട് വിശദീകരിച്ചു.
“ഞങ്ങൾ ഒരു ടെലികോൺഫറൻസിന്റെയോ സൂം ഹൈജാക്കിംഗിന്റെയോ ഇരയായിരുന്നു, ഇത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ശ്രമിക്കുന്നു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു,” എം‌ബി‌സി‌എ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബ്രെന്റ് ജാർക്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
advertisement
പോൺ സ്റ്റാറിന് പറ്റിയ അബദ്ധം
പോണ്‍സൈറ്റായ വണ്‍ലി ഫാൻസിലെ താരം അലാന ഇവാൻസിന് വിമാനയാത്രക്കിടെയാണ് അബദ്ധം പിണഞ്ഞത്. ലാസ് വേഗാസിലേക്കുള്ള യാത്രക്കിടെ അബദ്ധത്തിൽ പോൺ വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന യാത്രക്കാർ ഇതു കണ്ട് ഞെട്ടി, ട്വിറ്ററിൽ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ താരം ഖേദംപ്രകടിപ്പിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ അശ്ലീല വീഡിയോ; ആദ്യ സംഭവമല്ല; സമാനമായ അഞ്ച് സംഭവങ്ങൾ
Next Article
advertisement
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
  • 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുതെന്ന് മന്ത്രി.

  • കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.

  • Coldrif സിറപ്പിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തില്‍ വില്‍പന നിര്‍ത്തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്.

View All
advertisement