റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം
- Published by:Arun krishna
- news18-malayalam
Last Updated:
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് മൂന്ന് മിനിറ്റോളം അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടത്.
റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചു. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന ടിവിയിലാണ് ഇന്നലെ രാവിലെ 9:30 ഓടെ അഡള്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് മൂന്ന് മിനിറ്റോളം അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതോടെ യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി.
സംഭവത്തില്‍ ജിആര്‍പി നടപടിയെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആര്‍പിഎഫ് സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചുമതലയുളള ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെടുകയും ഉടന്‍ തന്നെ അശ്ലീല ക്ലിപ്പ് പ്രദര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ദത്ത കമ്മ്യൂണിക്കേഷനെതിരെ റെയില്‍വേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തി പിഴ ചുമത്തുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിക്ക് നല്‍കിയിരുന്ന കരാര്‍ അവസാനിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അതേസമയം, പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെ വീഡിയോ പ്ലേ ചെയ്തതിനെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
March 20, 2023 10:53 AM IST