TRENDING:

'പടച്ചോനേ, ങ്ങള് കാത്തോളീ; അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എന്നും ഓർക്കും, എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'- പ്രിയദർശൻ

Last Updated:

വെള്ളാനകളുടെ നാട് സംവിധാനം ചെയ്ത പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരാൾ മരം മുറിക്കുന്നതിനിടെ, മരത്തിനൊപ്പം താഴേക്കു പതിക്കുന്നതാണ് വീഡിയോയിലുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ നായകനായ വെള്ളാനകളുടെ നാട് എന്ന സിനിമയിൽ കുതിരവട്ടം പപ്പു അവതരിപ്പിച്ച റോൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. റോഡ് റോളർ നന്നാക്കാൻ വരുന്ന കഥാപാത്രമായാണ് ചിത്രത്തിൽ പപ്പു പ്രത്യക്ഷപ്പെടുന്നത്. 'കടുകുമണി വ്യത്യാസത്തിൽ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി, ഞമ്മളും എഞ്ചിനും തവിടുപൊടി. വിട്ടില്ല, ഇൻഷാ അള്ളാ, പടച്ചോനേ, ങ്ങള് കാത്തോളീ...ന്ന് ഒറ്റ വിളിയാണ്. എഞ്ചിനങ്ങിനെ പറ പറക്ക്യാണ്. ഏത, മ്മടെ ഏറോപ്ലേയിൻ വിട്ട പോലെ....'- പപ്പു അഭിനയിച്ച ഈ ഡയലോഗും രംഗങ്ങളും പൊട്ടിച്ചിരിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല. ഈ ഡയലോഗുകളും സീനുമൊക്കെ ഇപ്പോഴും ട്രോളുകളിലും മീമുകളിലും മിക്കപ്പോഴും കാണാം.
pappu
pappu
advertisement

ഇപ്പോഴിതാ, വെള്ളാനകളുടെ നാട് സംവിധാനം ചെയ്ത പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരാൾ മരം മുറിക്കുന്നതിനിടെ, മരത്തിനൊപ്പം താഴേക്കു പതിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് ഒപ്പം പപ്പുവിന്‍റെ ഹിറ്റ് ഡയലോഗ് കൂടിയായതോടെ സംഗതി ഉഷാറായി. എന്നാൽ ഉയരത്തിലുള്ള മരം മുറിച്ച്, അതിനൊപ്പം ചെറിയ താഴ്ചയിലേക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലെന്നതും വീഡിയോയിൽ കാണാം. വീഴ്ചയ്ക്കു പിന്നാലെ അയാൾ കൂളായി എഴുന്നേറ്റു പോകുന്നുണ്ട്.

ഈ വീഡിയോ പങ്കുവെച്ച്കൊണ്ട് പ്രിയദർശൻ ഇങ്ങനെ എഴുതി, 'മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'.

advertisement

ഏതായാലും പ്രിയദർശൻ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. വീഡിയോ ഷെയർ ചെയ്തു രണ്ടു മണിക്കൂറിനകം ആയിര കണക്കിന് ലൈക്കുകളും കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 1600ൽ ഏറെ ഷെയറുകളും ലഭിച്ചിട്ടുണ്ട്. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'വാഴ to തോട് 10 മീറ്റർ ആണ് അത് നമ്മൾ 2 സെക്കന്റ് കൊണ്ടെത്തി..' - എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.  'ശ്രീനിവാസനല്ലാതെ മറ്റാർക്കും ഇതുപോലൊരു സംഭാഷണം എഴുതാനാകില്ല. അത് അവതരിപ്പിച്ച പപ്പു എന്ന മഹാനടനെ മലയാളികൾ ഒരിക്കലും മറക്കില്ല. പ്രിയൻ സാറെ നല്ല നല്ല സിനിമകൾ ഇനിയും ചെയ്യുക'- ഒരാൾ കമന്‍റ് ചെയ്തു. 'ഇതുപോലെ ഒരു ഡയലോഗ് ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല........ പപ്പു ചേട്ടന്റെ കഴിവിനെ ഏറ്റവും കൂടുതൽ യൂസ് ചെയ്തത് പ്രിയൻ സർ ആണ്...'- എന്നാണ് മറ്റൊരാൾ കമന്‍റ് ചെയ്തത്.'

advertisement

വെള്ളാനകളുടെ നാട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1988-ൽ പുറത്തിറങ്ങിയ സിനിമയാണ് വെള്ളാനകളുടെ നാട്. മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയുടെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.വെള്ളാനകളുടെ നാട് 2010-ൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ ഘട്ട മീട്ട എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ, ത്രിഷ കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പടച്ചോനേ, ങ്ങള് കാത്തോളീ; അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എന്നും ഓർക്കും, എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'- പ്രിയദർശൻ
Open in App
Home
Video
Impact Shorts
Web Stories