അത്തരത്തിലൊരു കൂടിച്ചേരലിന്റെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണിത്. പൂനെയിലെ ധൻകവാഡി സ്വദേശിയായ 23കാരി സലോനി സത്പുതാണ് തെരുവിൽ നൃത്തം ചെയ്ത് സഹോദരിയെ സ്വീകരിച്ചത്.
കോവിഡിനെ തോൽപ്പിച്ചതിന്റെ സന്തോഷത്തിൽ സഹോദരിയും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. 2011ൽ പുറത്തിറങ്ങിയ ചില്ലർ പാർട്ടി എന്ന ചിത്രത്തിലെ 'ഹാത് ജാ രേ ചോക്രേ 'എന്ന ഗാനത്തിനാണ് പെൺകുട്ടിയും സഹോദരിയും ചുവടുവെച്ചത്.
advertisement
ഇത് വെറുമൊരു നൃത്തം മാത്രമല്ല. ഈ പ്രതിസന്ധി സമയത്ത് കുടുംബത്തെ ഒറ്റപ്പെടുത്തിയ അയൽക്കാർക്കുള്ള സന്ദേശം കൂടിയായിരുന്നു. രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 17,000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
നെറ്റിസെൻസ് ഈ നൃത്തം ഏറ്റെടുത്തിരിക്കുകയാണ്. ഇത് വളരെ പോസിറ്റീവ് എനർജി നൽകുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം അവരെ അമ്പരപ്പിച്ചിരിക്കുന്നത് ഈ പെൺകുട്ടി നൃത്തം ചെയ്യാനുണ്ടായ കാരണമാണ്.
TRENDING:Sea Cockroach | 14 കാലുള്ള ഭീമൻ ജീവി; കടലിലെ അപൂർവ ജീവിയെ കണ്ടെത്തി ഗവേഷകർ[NEWS]Covid 19 | പോത്തീസും രാമചന്ദ്രനും അടച്ച് പൂട്ടി; കോർപറേഷൻ നടപടി കോവിഡ് വ്യാപന നിരക്ക് കൂടിയതിനെ തുടർന്ന്
[NEWS]Covid 19 | ക്വറന്‍റീന്‍ ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം; മറുപടിയുമായി സോനം കപൂർ
[PHOTO]
സലോനിയുടെ അച്ഛന് ജൂലൈ 4ന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അപ്പൂപ്പൻ, അമ്മുമ്മ, സഹോദരി, അമ്മ എന്നിവർക്കും കോവിഡ് ബാധിച്ചു. ഇവരെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു.
എന്നാൽ സലോനി വീട്ടിൽ ഒറ്റയ്ക്ക് ആയിപ്പോയി. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ഇവർ. ഈ സമയത്ത് ഒരൊറ്റ അയൽക്കാരുപോലും സലോനിയെ സഹായിക്കാൻ എത്തിയിരുന്നില്ല. സഹോദരിയുടെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സഹായത്തിന് എത്തിയത്. പൂനെ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഞങ്ങൾ ചികിത്സയിലായിരിക്കുമ്പോൾ അവൾ എന്താണ് അനുഭവിച്ചതെന്ന് അവൾ പങ്കുവെച്ചിരുന്നില്ല. ഒറ്റപ്പെടൽ അവൾക്ക് അസാധ്യമായപ്പോൾ മാത്രമാണ് അയൽവാസികളുടെ മനോഭാവത്തെക്കുറിച്ച് അവൾ ചെറുതായി സൂചിപ്പിച്ചതെന്ന് സഹോദരി സ്നേഹൽ പറഞ്ഞു.
