Sea Cockroach | 14 കാലുള്ള ഭീമൻ ജീവി; കടലിലെ അപൂർവ ജീവിയെ കണ്ടെത്തി ഗവേഷകർ

Last Updated:

സ്റ്റാർ വാറിലെ കഥാപാത്രമായ ഡാർത്ത് വാഡറിനെ പോലെയെന്ന് സോഷ്യൽമീഡിയ

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയത് കൂറ്റൻ കടൽ ജീവിയെ. സിംഗപ്പൂരിലെ ഗവേഷകരാണ് പതിനാല് കാലുള്ള sea cockroach എന്നറിയപ്പെടുന്ന ജീവിയെയാണ് കണ്ടെത്തിയത്.
ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടേതിന് സമാനമാണ് പുതുതായി കണ്ടെത്തിയ ജീവി. സിങ്കപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയുടെ മറൈൻ സർവേയ്ക്കിടയിലാണ് ഭീമൻ കടൽപാറ്റയെ കണ്ടെത്തിയത്.
14 ദിവസത്തെ ഗവേഷണത്തിനിടയിൽ 12,000 ഓളം അപൂർവയിനം കടൽ ജീവികളെയാണ് സംഘം കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരമൊരു ജീവിയെ കടലിൽ നിന്നും കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ ജീവിക്ക് ബാത്തിനോമസ് റക്സസ (Bathynomus raksasa) എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.
പാറ്റയുടെ വർഗത്തിൽ പെട്ട ജീവിയാണെങ്കിലും പാറ്റയെ പോലെ നിസ്സാരക്കാരനല്ല പുതിയ ആൾ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ[PHOTOS]
സ്റ്റാർ വാറിലെ കഥാപാത്രമായ ഡാർത്ത് വാഡറിനെ പോലെയുണ്ടെന്നാണ് ചിലർ പുതുതായി കണ്ടെത്തിയ ജീവിയെ കുറിച്ച് പറയുന്നത്. 14 കാലുകളാണ് ജീവിയുടെ പ്രത്യേകത.
advertisement
പാറ്റയോടാണ് സാദൃശ്യമെങ്കിലും ശാസ്ത്രീയമായി ഞണ്ട്, കൊഞ്ച് ജീവി വർഗത്തിലാണ് Bathynomus raksasa ഉൾപ്പെടുക. കരയിലെ പാറ്റകളെ പോലെ ഭക്ഷണമില്ലാതെ ദീർഘനാളുകൾ സഞ്ചരിക്കാൻ ഈ ജീവിക്ക് സാധിക്കും. ചത്ത കടൽ ജീവികളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണം കണ്ടെത്തി അവയ്ക്കിടയിൽ തന്നെയാണ് ഇവയുടെ വാസം.
advertisement
20 ഇഞ്ചെങ്കിലും വലുപ്പമുണ്ട് ശരീരത്തിന്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ രണ്ടാമത്തെ ശ്ലേഷമോദരപ്രാണി (isopod) ആണിത്.
ഗവേഷണത്തിൽ വേറെയും അപൂർവ ജീവികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 800 വ്യത്യസ്ത ജീവി വർഗങ്ങളെ കണ്ടെത്തിയതായി ഇവർ അവകാശപ്പെടുന്നു. ഇതിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ശാസ്ത്രം കണ്ടെത്താത്ത പന്ത്രണ്ടോളം ജീവികളുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Sea Cockroach | 14 കാലുള്ള ഭീമൻ ജീവി; കടലിലെ അപൂർവ ജീവിയെ കണ്ടെത്തി ഗവേഷകർ
Next Article
advertisement
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement