നമ്മൾ വീടുകൾക്കുള്ളിൽ കഴിയുമ്പോഴും അവർ ഓരോ നിമിഷവും രോഗത്തെ പ്രതിരോധിക്കാൻ പോരാടുകയാണ്. ഡോക്ടർമാർ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ ആളുകളുടെ ത്യാഗത്തിന്റെ ആഴം എത്രമാത്രം ആണെന്ന് ബോധ്യമാക്കി തരുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
വെറും ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കാണുന്നവരുടെ ഹൃദയത്തെ മുറിപ്പെടുത്താൻ ശക്തിയുള്ളത് തന്നെയാണ്. ഡോക്ടറായ ഒരു അച്ഛനും രണ്ട് അല്ലെങ്കിൽ മൂന്ന് വയസ് മാത്രം പ്രായം തോന്നുന്ന മകനുമാണ് വീഡിയോയിലുള്ളത്. ഡ്യൂട്ടി സ്യൂട്ടിൽ നില്‍ക്കുന്ന അച്ഛനെ കണ്ട് കൈകൾ നീട്ടി കെട്ടിപ്പിടിക്കുന്നതിനായി ഓടി അണയുകയാണ് ആ കുരുന്ന്. പെട്ടെന്ന് ഒന്നു പകച്ച ആ പിതാവ് മകനെ ഒരു കൈ അകലത്തിൽ വച്ചു തന്നെ തടഞ്ഞു. ഒന്നും മനസിലാകാതെ നിന്നു പോയ കുഞ്ഞിനു മുന്നിൽ കുത്തിയിരുന്നു വിതുമ്പുന്ന പിതാവിനെയാണ് പിന്നെ ദൃശ്യങ്ങളിൽ കാണുന്നത്.
advertisement
സൗദിയിലെ ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ഉള്ള കാഴ്ചയാണിതെന്ന് പറഞ്ഞ് മൈക് എന്നയാൾ ട്വിറ്ററില്‍ പങ്കു വച്ച വീഡിയോയാണിത്. ഇതിനോടകം തന്നെ ഇത് വൈറലായി. അത്യന്തം വേദനയുളവാക്കുന്ന ഹൃദയം തകരുന്ന കാഴ്ചയാണിതെന്നാണ് പലരുടെയും പ്രതികരണം.
'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ [NEWS]