കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കാസർഗോഡ് മെഡിക്കൽ കോളജിൽ ഒ പി ബ്ലോക്കിലെ മൂന്ന് നിലകള്‍ കോവിഡ് 19 രോഗികൾക്ക് മാത്രമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ 164 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കുറച്ചു പേർ രോഗമുക്തരാവുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 39 പേർക്കായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ കാസർഗോഡ് സ്വദേശികളാണ്. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി.
നിലവിൽ ചികിത്സയിലിരിക്കുന്ന പകുതിയിലേറെപ്പേരും കാസർഗോഡ് സ്വദേശികളെന്ന് വ്യക്തം. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. കാസര്‍ഗോഡ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 34 പേരിൽ 9 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇതില്‍ 23 പേർ ദുബായിൽ നിന്ന് വന്നവരാണ്.
കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, ഏറിയാൽ, കളനാട്, ബോവിക്കാനം, പയ്യോളികൽ, വിദ്യാനഗർ, ചെമ്മനാട്, ബെവിഞ്ച, പുലിക്കുന്ന്,ചൂരി പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ജതെഡുക്ക നെല്ലിക്കുന്ന്, തളങ്കര മേഖലയിൽ നിന്നുള്ളവരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
advertisement
'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
നിലവിൽ 6085 പേരാണ് കാസര്‍ഗോഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 5982 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 103 പേർ ആശുപത്രിയിലും. കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയപ്പോൾ തന്നെ ജില്ലാ ഭരണകൂടം കാസർഗോഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഒറ്റദിവസം കൊണ്ട് പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഭരണകൂടം.
advertisement
വരുംദിവസങ്ങളിലും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട് അടിയന്തിര നടപടികളെടുത്തിട്ടുണ്ട്. കാസർഗോഡ് മെഡിക്കൽ കോളജിൽ ഒ പി ബ്ലോക്കിലെ മൂന്ന് നിലകള്‍ കോവിഡ് 19 രോഗികൾക്ക് മാത്രമായി ഒരുക്കിയിട്ടുണ്ട്.
നിലവിലെ സ്ഥിതി ഗൗരവതരമാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം അറിയിച്ച സാഹചര്യത്തിൽ കാസർഗോഡ് മാത്രമല്ല സംസ്ഥാനം ഒട്ടാകെ തന്നെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2020 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ