COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ
- Published by:Rajesh V
- news18-malayalam
Last Updated:
''നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.''
കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടകളെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് നടൻ മോഹൻലാൽ. മഹാരാജ്യത്തിന്റെ സർവ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ സുരക്ഷയ്ക്കും കാവലിനുമായി രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെയും ആരോഗ്യ പ്രവർത്തകരെയും ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നുവെന്നും അവർ കൂടി സുരക്ഷിതരാകുമ്പോഴേ നമ്മുടെ ഭരണാധികാരികൾ ഏറ്റെടുത്ത മഹാദൗത്യം പൂർണമാവൂയെന്നും അദ്ദേഹം പറയുന്നു.
You may also like:കാസർകോട്ട് ഇന്നലെ മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
കുറിപ്പിന്റെ പൂർണ രൂപം
advertisement
മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!
നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.
പക്ഷേ,
നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു....
advertisement
അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്...
അവർക്കും ഒരു കുടുംബമുണ്ട്.
അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ...
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....
വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു....
#StayHome #SocialDistancing #Covid19
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2020 6:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ