TRENDING:

ഹാരിപോട്ടർ എന്ന മാന്ത്രിക കഥാപാത്രത്തിന് ജന്മം നൽകിയ സ്കോട്ട്ലൻഡിലെ കഫെ അഗ്നിക്കിരയായി

Last Updated:

തൊട്ടടുത്ത പേസ്ട്രി ഷോപ്പിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് എഡിൻബർഗിലെ എലിഫന്റ് ഹൗസ് എന്ന കഫെ ചൊവ്വാഴ്ച കത്തിനശിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജെ കെ റൗളിങ് എന്ന എഴുത്തുകാരി ലോകപ്രസിദ്ധമായ ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങളിൽ ചിലത് എഴുതിയ സ്കോട്ട്ലൻഡിന്റെ തലസ്ഥാന നഗരിയിലെ കഫെ അഗ്നിക്കിരയായി. തൊട്ടടുത്ത പേസ്ട്രി ഷോപ്പിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് എഡിൻബർഗിലെ എലിഫന്റ് ഹൗസ് എന്ന കഫെ ചൊവ്വാഴ്ച കത്തിനശിച്ചത്.
advertisement

തീയണയ്ക്കാനായി അറുപതിലധികം അഗ്നിശമന സേനാംഗങ്ങളെയും 12 ഫയർ എഞ്ചിനുകളെയും വിന്യസിച്ചതായി സ്‌കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിക്കുന്നു. അതിൽ ഒരു ജീവനക്കാരനെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പുറത്തു വരുന്ന ചിത്രങ്ങളിൽ കഫെയുടെ മുൻവശത്തെ ജനാലകൾ നശിച്ചതായും ഉൾഭാഗം തകർന്നതായും കാണാം. കെട്ടിടത്തിന്റെ കത്തിനശിച്ച ഭാഗങ്ങളുടെ അവശിഷ്ടങ്ങൾ കഫെയുടെ പുറത്ത് കിടക്കുന്നതും കാണാം.

കഫെയിലുണ്ടായ അഗ്നിബാധ മൂലം തന്റെ ബിസിനസിന് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നും ഈ സംഭവം തന്നെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞതായും കഫെയുടെ ഉടമ ഡേവിഡ് ടെയ്‌ലർ പ്രതികരിച്ചതായി ബി ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണികൾക്ക് വേണ്ടി കഫെ മാസങ്ങളോളം അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

advertisement

ഹാരി പോട്ടറിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് എഡിൻബർഗിലെ എലിഫന്റ് ഹൗസ് എന്ന ഈ കഫെ. ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഹാരി പോട്ടർ എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം എന്ന് സൂചിപ്പിക്കുന്ന സൈൻ ബോർഡും വർഷങ്ങളോളം ഈ കഫെയിൽ ഉണ്ടായിരുന്നു. എഡിൻബർഗിൽ ഹാരി പോട്ടർ ആരാധകരുടെ പതിവ് സന്ദർശന സ്ഥലം കൂടിയാണ് എലിഫന്റ് ഹൗസ് കഫെ.

Also read- പച്ചപ്പനന്തത്ത മൊബൈലെടുത്ത് പറന്നു; ഒന്നു ചുറ്റിക്കറങ്ങിവന്നപ്പോ കിട്ടിയത് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ

advertisement

എന്നാൽ, എഡിൻബർഗിലേക്ക് താമസം മാറുന്നതിന് മുമ്പ് തന്നെ താൻ ഹാരി പോട്ടറിന്റെ മാന്ത്രിക കഥകൾ എഴുതി തുടങ്ങിയിരുന്നു എന്ന് പിന്നീട് ജെ കെ റൗളിങ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, ഏഴ് പുസ്തകങ്ങൾ അടങ്ങിയ ഹാരി പോട്ടർ സീരീസിന്റെ രചനയുടെ വേളയിൽ പലപ്പോഴും ഈ കഫെ സന്ദർശിക്കാറുണ്ടായിരുന്നതായി അവർ സമ്മതിക്കുന്നു. മാന്ത്രിക വിദ്യാലയമായ ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാര മാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രെയ്‌ഞ്ചെർ എന്നിവരുടേയും സാഹസിക കഥകളാണ് ഹാരി പോട്ടർ പരമ്പരയുടെ ഇതിവൃത്തം.

advertisement

Also read- Shashi Tharoor meme | ക്ഷേത്രത്തിൽ ഒരു തേങ്ങയുടച്ചതാണ്; ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് മൈതാനം വരെ ശശി തരൂർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച തീപിടുത്തം നടന്ന പേസ്ട്രി ഷോപ്പിനും അഗ്നിബാധയിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എഡിൻബർഗിലെ പഴയ നഗരത്തിൽ ഉണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച കഫെ സ്ഥിതി ചെയ്തിരുന്ന തെരുവ് പൂർണമായി അടച്ചിടുകയും അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ പ്രവർത്തനം തുടരുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹാരിപോട്ടർ എന്ന മാന്ത്രിക കഥാപാത്രത്തിന് ജന്മം നൽകിയ സ്കോട്ട്ലൻഡിലെ കഫെ അഗ്നിക്കിരയായി
Open in App
Home
Video
Impact Shorts
Web Stories