പച്ചപ്പനന്തത്ത മൊബൈലെടുത്ത് പറന്നു; ഒന്നു ചുറ്റിക്കറങ്ങിവന്നപ്പോ കിട്ടിയത് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
വീഡിയോ ചിത്രീകരണത്തിനിടെ മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ആണിത്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്.
തത്ത കൊത്തിപ്പറന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകം തീർക്കുകയാണ്. വിഡിയോ ചിത്രീകരണത്തിനിടെയാണ് മൊബൈലും റാഞ്ചി തത്ത പറന്നത്. പിന്നീട് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ക്ക് സമാനമാണ് തത്ത കൊത്തിപ്പറന്ന മൊബൈലിൽ നിന്നുള്ള വിഡിയോയും.
ഒരാളുടെ കൈയിൽ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകൾക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണിൽ ഒപ്പിയെടുത്തത്. മേൽക്കൂരയുടെയും മരങ്ങളുടെയും തെരുവുകളുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അൽപനേരം പറന്ന ശേഷം ഒരു മേൽക്കൂരയിൽ വന്നിരിക്കുന്ന തത്ത, ശബ്ദം കേൾക്കുന്നതോടെ വീണ്ടും പറക്കാൻ തുടങ്ങുന്നു. വീണ്ടും പറന്ന തത്ത പിന്നീട് ഒരു കാറിന് മുകളിൽ വന്നിരിക്കുന്നതായാണ് കാണുന്നത്.
advertisement
ട്വിറ്ററിൽ നിരവധി പേരാണ് കൗതുകം നിറഞ്ഞ ഈ വിഡിയോ പങ്കുവെച്ചത്. എന്നാൽ എവിടെ നടന്ന സംഭവമാണെന്നോ എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല.
Parrot takes the phone on a fantastic trip. 😳🤯😂🦜 pic.twitter.com/Yjt9IGc124
— Fred Schultz (@fred035schultz) August 24, 2021
advertisement
അതേസമയം, കൗതുകകരമായ നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. ഡ്രോൺ ആവശ്യമില്ലെന്നും ഇങ്ങനെയൊരു തത്ത മതിയെന്നുമാണ് ഒരാൾ കമന്‍റ് ചെയ്തത്. ഇങ്ങനെ പറക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്ന് മറ്റൊരാൾ പറയുന്നു. ഈ തത്ത ഒരു ഫിലിം മേക്കറാകുമെന്നാണ് മറ്റൊരാളുടെ കമന‍്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2021 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പച്ചപ്പനന്തത്ത മൊബൈലെടുത്ത് പറന്നു; ഒന്നു ചുറ്റിക്കറങ്ങിവന്നപ്പോ കിട്ടിയത് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ