നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ കായംകുളം സ്വദേശി 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. അതുകഴിഞ്ഞ് പുറത്തിറങ്ങിയതിനു പിന്നാലെ മലപ്പുറം ജില്ലയിലുള്ള രണ്ടാംഭാര്യയുടെ വീട്ടിലെത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യവകുപ്പും രണ്ടാം ഭാര്യയുടെ വീട്ടിലെത്തി. കായംകുളത്ത് 28 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]
advertisement
എന്നാൽ മൂന്നാംദിവസം രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്നും മുങ്ങിയ ഇയാൾ കായംകുളത്തെ വീട്ടിൽ പൊങ്ങി. സംഭവം മനസിലാക്കിയ പൊലീസ് സ്പെഷ്യൽബ്രാഞ്ച് കായംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് കായംകുളത്തെ വീട്ടിൽ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനെത്തി. ഇതോടെ രണ്ടാംവിവാഹ വിവരമടക്കം എല്ലാ രഹസ്യങ്ങളും പൊളിഞ്ഞു. സമ്മേളനങ്ങൾക്കെന്നുപറഞ്ഞ് ഭർത്താവ് മുങ്ങുന്നത് രണ്ടാം ഭാര്യയുടെ വീട്ടിലേക്കാണെന്നറിഞ്ഞ ആദ്യഭാര്യ കാറുൾപ്പെടെ അടിച്ചുതകർത്തെന്നാണ് പൊലീസ് പറയുന്നത്.
ക്വാറന്റീൻ ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുക്കുകയും ഒരുമാസത്തേക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.