'പാഴായിപ്പോയ പ്രതിഭ'; പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ
- Published by:Naseeba TC
- news18-malayalam
Last Updated:
മാച്ച് ഫിക്സിങ്ങിനെതിരെ പാകിസ്ഥാൻ നിയമം കൊണ്ടുവരണമെന്നും റമീസ് രാജ ആവശ്യപ്പെട്ടു.
ലാഹോർ: വാതുവെപ്പ് ആരോപണത്തെ തുടർന്ന് മൂന്ന് വർഷത്തെ വിലക്ക് നേരിട്ട പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം റമീസ് രാജ.
"വിഡ്ഢികളുടെ പട്ടികയിൽ സ്വന്തം പേര് കൂടി ചേർത്തിരിക്കുകയാണ് ഉമർ അക്മൽ. മൂന്ന് വർഷത്തെ വിലക്കാണ് ലഭിച്ചിരിക്കുന്നത്. പാഴായിപ്പോയ പ്രതിഭ എന്നല്ലാതെ എന്തുപറയാൻ" ട്വിറ്ററിൽ റമീസ് രാജ കുറിച്ചു.
മാച്ച് ഫിക്സിങ്ങിനെതിരെ പാകിസ്ഥാൻ നിയമം കൊണ്ടുവരണമെന്നും റമീസ് രാജ ആവശ്യപ്പെട്ടു. അഴികൾക്കുള്ളിലാണ് ഇത്തരക്കാരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
So Umar Akmal officially makes it to the list of idiots! Banned for 3 years. What a waste of a talent! It’s high time that Pakistan moved towards passing a legislative law against match fixing. Behind bars is where such jack asses belong! Otherwise brave for more!!
— Ramiz Raja (@iramizraja) April 27, 2020
advertisement
അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് 29 കാരനായ ഉമർ അക്മലിനെ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും പാക് ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയത്. നേരത്തേ വാതുവെപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉമറിനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി വിലക്കിന് ശുപാർശ ചെയ്തത്.
You may also like:സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു [NEWS]പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക് [NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി [NEWS]
2009 ലെ ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി വാർത്തകളിൽ ഇടം നേടിയ താരമാണ് ഉമർ. എന്നാൽ കരിയറിലുടനീളം വിവാദങ്ങളായിരുന്നു ഉമറിന് കൂട്ട്. 2014 ൽ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ ഉമറിനെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
Umar Akmal banned from all cricket for three yearshttps://t.co/GLlmpDJwtA https://t.co/M2cp0A9vQV pic.twitter.com/rgIXZ32O6a
— PCB Media (@TheRealPCBMedia) April 27, 2020
ഒത്തുകളിക്കാൻ പണം വാഗ്ദാനം ചെയ്തിരുന്നതായി അക്മൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തിൽ രണ്ട് പന്തുകൾ ഒഴിവാക്കാൻ 2 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. കൂടാതെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കാനും ലക്ഷങ്ങള്‍ വാദ്ഗാനം ചെയ്യപ്പെട്ടതായും അക്മല്‍ വെളിപ്പെടുത്തിയിരുന്നു.
advertisement
2015 ൽ ഓസ്ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന ലോകകപ്പ് വേളയിലും വാതുവെപ്പുകാർ സമീപിച്ചിരുന്നതായും ഉമർ വെളിപ്പെടുത്തി. ഇതോടെ വിവാദങ്ങളും ആരംഭിച്ചു. വാതുവെപ്പുകാർ സമീപിച്ചാൽ അക്കാര്യം ഐസിസി ആന്റി കറപ്ഷൻ വിഭാഗത്തെ അറിയിക്കണമെന്ന ചട്ടം പാലിക്കുന്നതിൽ ഉമറിന് വീഴ്ച്ചപറ്റി. 5 വർഷം വരെയാണ് ഇത്തരത്തിൽ ചട്ടം പാലിച്ചില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരിക.
121 ഏകദിനങ്ങളില്‍ നിന്നായി 34.34 ശരാശരിയില്‍ 3,194 റണ്‍സും, 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും താരം നേടിയിട്ടുണ്ട്. 84 ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 26 ശരാശരിയില്‍ 1690 റണ്‍സും നേടിയ താരമാണ് ഉമർ അക്മൽ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2020 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പാഴായിപ്പോയ പ്രതിഭ'; പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ