കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
- Published by:user_49
- news18-malayalam
Last Updated:
രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെ തുടര്‍ചികിത്സ വാഗ്ദാനം ചെയ്ത് ബംഗളുരുവിലെ സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടതാണ് വിവാദമായത്
കാസര്‍കോട്: കോവിഡ് ബാധിതരുടെ ഡേറ്റകള്‍ ചോര്‍ന്ന സംഭവത്തില്‍ സൈബര്‍ സെല്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാസര്‍കോട് ഡി.എം.ഒ നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി രാംദാസ് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോവിഡ് രോഗികളില്‍ നിന്നോ രോഗമുക്തരായവരില്‍ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് ഡി.എം.ഒ അറിയിച്ചു.
BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി[NEWS]
അതേസമയം ബംഗളൂരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഈ സ്വകാര്യ കമ്പനി പ്രതിനിധികളാണ് വിവരങ്ങള്‍ ആരാഞ്ഞ് രോഗികളെ വിളിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാസര്‍കോട് ജില്ലയിലെ ഡേറ്റകള്‍ ചോര്‍ന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കോവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്ത് ബംഗളുരുവിലെ സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടതാണ് വിവാദമായത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2020 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു