TRENDING:

ബംഗളൂരുവില്‍ നാല് മുറികളുള്ള വീടിന് സെക്യുരിറ്റി ഡെപ്പോസിറ്റ് 23 ലക്ഷം രൂപ; വൈറലായി പരസ്യം

Last Updated:

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഒരു ഉപയോക്താവ് പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് വളരെക്കാലമായി ഒരു ചര്‍ച്ചാവിഷയമാണ്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്. ഐടി മേഖലയിലെ വളര്‍ച്ച, ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവയുടെ ഫലമായി ബംഗളൂരുവിലെ വാടക നിരക്കുകള്‍ സമീപവര്‍ഷങ്ങളില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയില്‍ നാല് മുറികളുള്ള ഒരു വീട് വാടകയ്‌ക്കെടുക്കാന്‍ എത്ര വാടക നല്‍കേണ്ടിവരുമെന്ന് ആശ്ചര്യം തോന്നുന്നുണ്ടോ? ശരാശരി പ്രതിമാസം 2.3 ലക്ഷം രൂപയാണ് വാടക വരുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം സെക്യുരിറ്റി ഡെപ്പോസിറ്റ് ആണ്. 23 ലക്ഷം രൂപയാണ് സെക്യുരിറ്റി ഡെപ്പോസിറ്റായി ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇത്തരമൊരു പ്രോപ്പര്‍ട്ടി പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു ഉപയോക്താവ് പങ്കുവെച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പരസ്യത്തില്‍ 4,500 അടി വിസ്തീര്‍ണ്ണമുള്ള 4 ബിഎച്ച്‌കെ ഫര്‍ണിഷ് ചെയ്ത വീടിന് 2.3 ലക്ഷം രൂപയാണ് പ്രതിമാസ വാടക ചോദിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ഭീമമായ സെക്യുരിറ്റി ഡെപ്പോസിറ്റ് ആണ്. പത്ത് മാസത്തെ വാടകയ്ക്ക് തുല്യമായ 23 ലക്ഷം രൂപയാണ് നിക്ഷേപ തുകയായി ചോദിച്ചിരിക്കുന്നത്.

advertisement

ലോകത്തിലെ ഏറ്റവും അത്യാഗ്രഹികളാണ് ബംഗളൂരുവിലെ വീട്ടുടമസ്ഥര്‍ എന്നും 23 ലക്ഷം രൂപ സെക്യുരിറ്റി ഡെപ്പോസിറ്റ് അതിരുകടന്നതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ, ന്യൂയോര്‍ക്ക്, ടൊറന്റോ, സിംഗപ്പൂര്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ലണ്ടന്‍, ദുബായ് തുടങ്ങിയ നഗരങ്ങളിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാനദണ്ഡങ്ങളും പോസ്റ്റില്‍ താരതമ്യം ചെയ്തിട്ടുണ്ട്. അവിടെ സാധാരണയായി ഒന്നോ രണ്ടോ മാസത്തെ വാടക തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങുന്നത്. അല്ലെങ്കില്‍ വാര്‍ഷിക വാടകയുടെ 5 ശതമാനം മുതല്‍ 10 ശതമാനം വരെ. ബംഗളൂരുവിലേതിനേക്കാള്‍ വളരെ കുറവാണിതെന്നും പോസ്റ്റില്‍ പറയുന്നു.

advertisement

പോസ്റ്റ് ഓണ്‍ലൈനില്‍ വളരെ പെട്ടെന്ന് ശ്രദ്ധനേടി. ഇത് നഗരത്തിലെ വീട്ടുടമസ്ഥരുടെ അനിയന്ത്രിതമായ അത്യാഗ്രഹത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പലരും പ്രതികരിച്ചു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വിശ്വാസ്യതയില്ലായ്മയും വീടിന്റെ ഉയര്‍ന്ന ചെലവുമായിരിക്കും ഇതിന് കാരണമെന്ന് ഒരാള്‍ കുറിച്ചു. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും രണ്ടോ മൂന്നോ മാസത്തെ വാടകയാണ് സെക്യുരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ബംഗളൂരു ശരിക്കും ഭ്രാന്തമാണെന്ന് ഒരാള്‍ പ്രതികരിച്ചു. വീട് നന്നായി പരിപാലിച്ചാല്‍ മാത്രമേ സെക്യുരിറ്റി ഡെപ്പോസിറ്റ് തിരിച്ച് കിട്ടുകയുള്ളൂവെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.

advertisement

മാംസാഹാരം പാടില്ല, കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ പാടില്ല തുടങ്ങിയ അനാവശ്യമായ നിബന്ധനകള്‍ ചില വീട്ടുടമസ്ഥര്‍ വെക്കാറുണ്ടെന്നും ഒരു ഉപയോക്താവ് കുറിച്ചു. ബംഗളൂരുവിലെ ശരാശരി വാടക സ്ഥലവും പ്രോപ്പര്‍ട്ടിയും അനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടുമെന്ന് നോബ്രോക്കര്‍ അഭിപ്രായപ്പെടുന്നു. സാധാരണയായി ഒരാള്‍ക്ക് 20,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് വാടക. ഒരു ദമ്പതികള്‍ക്ക് 65,000 രൂപ വരെയാകാമെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബംഗളൂരുവില്‍ നാല് മുറികളുള്ള വീടിന് സെക്യുരിറ്റി ഡെപ്പോസിറ്റ് 23 ലക്ഷം രൂപ; വൈറലായി പരസ്യം
Open in App
Home
Video
Impact Shorts
Web Stories