തിരയാനിറങ്ങിയവരുടെ വീടുകളില്‍ നിന്നും ഷൂ, ജീന്‍സ്, ടീ ഷര്‍ട്ട്, മൊബൈല്‍ ഫോൺ, ബൈക്ക് എന്നിവയുമായാണ് കള്ളൻ മുങ്ങിയത്. നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്.
കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകര്‍ത്തു വീടിനകത്തു കയറിയ കള്ളൻ 850 രൂപയും കാര്‍ പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു.
വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും സ്‌കൂട്ടര്‍ തള്ളി മോഷ്ടാവ് പുറത്തെത്തി. മുറ്റത്ത് സ്‌കൂട്ടര്‍ കാണാതായതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തി. ഇവര്‍ റോഡിലിറങ്ങി തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും കള്ളന്‍ സമീപത്തെ മറ്റൊരു വീട്ടില്‍ കയറി. ഇവിടെ നിന്നും ഷൂ മോഷ്ടിച്ച കള്ളൻ തന്റെ പഴയ ചെരുപ്പ് അവിടെ ഉപേക്ഷിച്ചു. വരാന്തയില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണും പോക്കറ്റിലിട്ടു.
advertisement
TRENDING:കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS]
ഇതിനു പിന്നാലെ തൊട്ടടുത്ത വീട്ടിലും കയറി. ഇവിടെ നിന്നും വിലകൂടിയ ഷൂ കൈക്കലാക്കി. അടുത്ത വീട്ടില്‍ ഉണക്കാനിട്ട ജീന്‍സ് ധരിച്ച ശേഷം ബര്‍മുഡ അവിടെ ഉപേക്ഷിച്ചു. ഇവിടെ നിന്നു രണ്ട് ടീ ഷര്‍ട്ടും എടുത്തു.
ഇതിനിടെ തിരച്ചില്‍ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തിരുന്ന സൈക്കിള്‍ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളില്‍ പാഞ്ഞെങ്കിലും നാട്ടുകാര്‍ പിടിന്നാലെയെത്തി. ഇതോടെ സൈക്കിള്‍ ഉപേക്ഷിച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. നാട്ടുകാർ കുറ്റിക്കാട് വളഞ്ഞു. പിന്നാലെ മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് സംഘവും എത്തി.
നാട്ടുകാരും പൊലീസും പരിശോധന തുടങ്ങി. പുലര്‍ച്ചെ നാല് വരെ നാട്ടുകാരും പൊലീസും പ്രദേശമാകെ അരിച്ചു പെറുക്കി. ഇതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കള്ളൻ മുങ്ങിയെന്ന വിവരം കിട്ടി.