News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 28, 2020, 8:09 AM IST
News 18
ജയ്പുർ: ബാബാ രാംദേവ് അടക്കം അഞ്ചു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജയ്പുർ പൊലീസ്. രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണിൽ എന്ന ആയുർവേദ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. ബാബ രാംദേവ്, പതാഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണൻ, ഇവിടുത്തെ ശാസ്ത്രജ്ഞനായ വർഷ്നെ, ജയ്പുർ നിംസ് യൂണിവേഴ്സിറ്റി ചെയര്‍മാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരെയാണ് എഫ്ഐആർ.
ജയ്പുരിലെ ഒരു അഭിഭാഷകനായ ബൽബീർ ജഖർ ആണ് പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോവിഡ് 19 വാക്സിൻ കണ്ടുപിടിച്ചു എന്ന വ്യാജ അവകാശവാദം ഉന്നയിച്ച് ഇവർ ജനങ്ങളുടെ ജീവൻ വച്ചാണ് കളിക്കുന്നത്.. കൊറോണിൽ എന്ന മരുന്നിന്‍റെ ക്രിനിക്കൽ പരീക്ഷണം സംബന്ധിച്ച് രാജസ്ഥാൻ സർക്കാരിനെയോ കേന്ദ്രസര്‍ക്കാരിനെയോ അറിയിച്ചിട്ടുമില്ല' എന്നാണ് ജ്യോതി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഭിഭാഷകൻ ആരോപിക്കുന്നത്.
You may also like:Vande Bharat Mission| യുഎഇയ്ക്കും എതിർപ്പ്; ' അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് ആരെയും കൊണ്ടുവരേണ്ട' [NEWS]Karunya |സ്വകാര്യ ആശുപത്രികളുടെ ഭീഷണിക്ക് സർക്കാർ വഴങ്ങി; ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള 140 കോടി രൂപ നൽകാൻ ഉത്തരവായി [NEWS] Diego Maradona | മദ്യപാനം അവസാനിപ്പിക്കണം; ഫുട്ബോൾ താരം മറഡോണയുടെ ലഹരിമുക്തിക്ക് നിയമപരമായ മാർഗം തേടുമെന്ന് മക്കൾ [PHOTO]
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് ഏഴ് ദിവസം കൊണ്ട് ഭേദമാക്കുമെന്ന അവകാശവാദവുമായി കൊറോണിൽ ടാബ്ലറ്റ്-സ്വസരി വാതി മെഡിസിൻ പതഞ്ജലി അവതരിപ്പിച്ചത്. എന്നാൽ ഇത്തരമൊരു മരുന്നിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയത്തിന്‍റെ പ്രതികരണം. അവതരിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അതിന്‍റെ പരസ്യം നൽകുന്നത് നിർത്തി വയ്ക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
രണ്ട് ആയുര്‍വേദ മരുന്നുകൾ കോവിഡ് രോഗികളിൽ നൂറുശതമാനം അനുകൂല ഫലം നൽകിയെന്ന അവകാശവാദവും നേരത്തെ പതഞ്ജലി ഉന്നയിച്ചിരുന്നു. ജയ്പുര്‍ നിംസിലാണ് ക്ലിനിക്കൽ പരീക്ഷണം നടത്തിയത് എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത്തരത്തിലൊരു പരീക്ഷണവും നടന്നിട്ടില്ലെന്നായിരുന്നു നിംസ് ചെയർമാൻ ബി.എസ്.തോമർ പ്രതികരിച്ചത്. 'ഗുരുതരാവസ്ഥയിലുള്ള രോഗികളാരും ഇവിടെയില്ല. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു മരുന്നു പരീക്ഷണവും നടന്നിട്ടില്ല.. രോഗലക്ഷണങ്ങളില്ലാത്ത കുറച്ച് രോഗികൾക്ക് പതഞ്ജലി ബാനറിലുള്ള ആയുർവേദ മരുന്നുകൾ നൽകിയിരുന്നു.. കൊറോണ വൈറസ് ഭേദമാക്കുന്ന മരുന്നുകളല്ല ഞങ്ങൾ ആവശ്യപ്പെട്ടത് മറിച്ച് ആളുകളുടെ പ്രതിരോധ ശേഷി കൂട്ടാനുള്ള ആയുർവേദ മരുന്നുകളായിരുന്നു.. എന്നായിരുന്നു വാക്കുകൾ.
Published by:
Asha Sulfiker
First published:
June 28, 2020, 8:04 AM IST