കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ

Last Updated:

വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ 15 പേർക്ക് പിന്നീട് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു

ജയ്പുർ: കോവിഡ് -19 നിയന്ത്രണങ്ങൾക്കിടയിൽ മകന്റെ വിവാഹ ചടങ്ങിൽ 50 ലധികം അതിഥികളെ ക്ഷണിച്ചതിന് അച്ഛന് 6.26 ലക്ഷം രൂപ പിഴ ചുമത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കോവിഡ്-19 ന്റെ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ലംഘിച്ചുകൊണ്ടാണ് ഭഡദ മൊഹല്ല നിവാസിയായ ഗിസുലാൽ രതി ജൂൺ 13 ന്‌ തന്റെ മകന്റെ വിവാഹത്തിനായി 50 ഓളം അതിഥികളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് പിഴത്തുക നൽകേണ്ടതെന്നും സർക്കാർ നിർദേശിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ 15 പേർക്ക് പിന്നീട് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ രോഗം ബാധിച്ച് മരിച്ചതായും ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട് പറഞ്ഞു. ഇതേത്തുടർന്ന് ജൂൺ 22 ന് ഗിസുലാൽ രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഗിസുലാൽ രതിയുടെ മകന്‍റെ വിവാഹതതിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവർക്ക് ആവശ്യമായ ഐസൊലേഷൻ, ക്വറന്‍റീൻ സൌകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇവരുടെ പരിശോധനയും ഭക്ഷണവും ആംബുലൻസും ക്രമീകരിച്ചതിനുമായി സംസ്ഥാന സർക്കാരിന് 6,26,600 രൂപ ചെലവായി. ഈ തുക ഗിസുലാൽ രതിയുടെ കടുംബത്തിൽനിന്ന് തിരിച്ചുപിടിക്കാനാണ് സർക്കാർ പിഴ ഈടാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴത്തുക അടയ്ക്കാൻ ഗിസുലാൽ രതിയോട് നിർദേശിച്ചതായി രാജേന്ദ്ര ഭട്ട് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement