മാർക്ക് ലിസ്റ്റിലെ വ്യാകരണ പിശക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. അടിസ്ഥാന വ്യാകരണം പോലും അറിയാതെയാണോ കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.
മാർക്ക് ലിസ്റ്റിന് അടിയിൽ കുട്ടി വിജയിച്ചോ പരാജയപ്പെട്ടെന്നോ രേഖപ്പെടുത്തേണ്ട സ്ഥലത്താണ് ടീച്ചർക്ക് അബദ്ധം പിണഞ്ഞത്. ആകെയുള്ള 800 മാർക്കിൽ 532 മാർക്ക് നേടിയ വിദ്യാർഥി വാർഷിക പരീക്ഷ വിജയിച്ചിരുന്നു. ഷീ ഹാസ് പാസ്ഡ് എന്ന് എഴുതേണ്ട സ്ഥാനത്താണ് ടീച്ചർ ഷീ ഹാസ് പാസ്ഡ് എവേ എന്ന് എഴുതിവെച്ചത്. കുട്ടി അന്തരിച്ചു എന്ന അർത്ഥം വരുന്ന രീതിയിലാണ് ടീച്ചറുടെ അഭിപ്രായപ്രകടനം.
advertisement
കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും മാർക്ക് ഷീറ്റ് വ്യക്തമാക്കുന്നുണ്ട്. ഏതായാലും ടീച്ചറുടെ വ്യാകരണപിശകിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.