റുവാന്‍ ലിയാങ്മിംഗിന്റെ ദേഹമാസകലം തേനീച്ചകള്‍ വന്ന് പൊതിയുന്ന വീഡിയോ ആണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സഹായിക്കുകയും ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തത്. 60 രാജ്ഞി തേനീച്ചകള്‍ ഉള്‍പ്പെടെ 637,000 തേനീച്ചകളെയാണ് റുവാന്‍ ദേഹമാസകലം പൊതിഞ്ഞത്. ഇത് ഏകദേശം 63.7 കിലോഗ്രാമോളമെങ്കിലും വരും.
ഇതിലൂടെ തേനീച്ചകളാല്‍ പൊതിഞ്ഞ ഏറ്റവും ഭാരമേറിയ ആവരണം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റുവാന്‍. ഈ വീഡിയോ ഇതിനോടകം 70 ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ (youtube ) കണ്ടു കഴിഞ്ഞു. ഇപ്പോഴും വീഡിയോ കാണുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ട് അമ്പരന്ന ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
തേനീച്ചകളാല്‍ മൂടുന്ന ബീ ബെയര്‍ഡിംഗ് എന്ന ഈ കാര്‍ണിവല്‍ പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ സജീവമാണെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ പറയുന്നത്. ഇതുപോലെ തേനീച്ചകളാല്‍ പൊതിയപ്പെടാന്‍ ആളുകള്‍ തീര്‍ച്ചയായും ക്ഷമയോടിരിക്കണമെന്ന് പരിചയസമ്പന്നനായ ഒരു വിദഗ്ധന്‍ പറയുന്നു. കാരണം അല്ലാത്തപക്ഷം തേനീച്ചകള്‍ നിങ്ങളെ കുത്താനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ കുത്തുന്നതോടെ തേനീച്ചകള്‍ മരിക്കുമെന്നും അതിനാല്‍ നിങ്ങള്‍ ഭീഷണിയാകുന്നുവെന്ന് അവര്‍ക്ക് തോന്നുന്നില്ലെങ്കില്‍ മിക്കവാറും അവര്‍ കുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തേനീച്ചകള്‍ പൊതിയുന്നത് അസഹനീയമായി തോന്നിയാല്‍ ഇത് ഉടന്‍ നിര്‍ത്താനുള്ള മാര്‍ഗം അയാള്‍ കണ്ടെത്തണമെന്നും വിദഗ്ധന്‍ പറഞ്ഞു.
തേനീച്ചകളെ ഉപയോഗിച്ച് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി വീഡിയോകള്‍ ഇതിനു മുന്‍പും പുറത്തു വന്നിട്ടുണ്ട്. മറ്റൊരു ഒരു വൈറല്‍ വീഡിയോയില്‍, ആഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ തേനീച്ചകളുടെ ഒരു കൂട്ടം കൈയില്‍ വയ്ക്കുന്നതും അതുമായി നടന്നുപോകുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഈ ടിക് ടോക് വീഡിയോയില്‍, അയാള്‍ രാജ്ഞിയെ മുഷ്ടിയില്‍ പിടിച്ച് ഒരു തേനീച്ച കോളനിയെ മുഴുവന്‍ കൈയില്‍ തൂക്കി നടന്നു പോകുന്നതാണ് കാണിക്കുന്നത്.
Cannabis and Covid-19 | കഞ്ചാവിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമോ? പഠനം പറയുന്നത് ഇങ്ങനെ
ആയിരക്കണക്കിന് തേനീച്ചകള്‍ അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്നു. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ സാധാരണമായി നടന്നുപോകുന്ന അയാളുടെ വീഡിയോ റെക്‌സ് ചാപ്മാന്‍ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഷെയര്‍ ചെയ്തിരുന്നു. ഏകദേശം 2 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.
