ഓഗസ്‌ററ് നാലിന് ഉച്ചയ്ക്ക് 12.10 ഓടെ ഡൽഹി മെട്രോ ബ്ലൂലൈനില്‍, ജാനകിപുരി വെസ്റ്റ് സ്റ്റേഷനില്‍ ആണ് സംഭവം ഉണ്ടായത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ സിഐഎസ്‌എഫ് ദ്രുത പ്രതികരണസേനയുടെ പതിവ് പരിശോധനയ്ക്കിടയാണ് യുവതി ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്. അപ്രതീക്ഷിതമായി ട്രെയിന് മുന്നിലേക്ക് യുവതി ചാടുന്നത് കണ്ട് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബേക്കുകള്‍ ഇട്ട് വണ്ടി നിര്‍ത്തി. ട്രെയിന് വേഗത കുറവായതിനാൽ യുവതിയുടെ തൊട്ടരികിൽ ട്രെയിൻ നിൽക്കുകയും ചെയ്തു. ഇതിനിടെ തന്നെ സിഐഎസ്‌എഫ് അംഗങ്ങള്‍ ചാടിയിറങ്ങി ട്രെയിനിന് മുന്നില്‍ നിന്ന് യുവതിയെ വാരിയെടുത്തു.
advertisement
മെട്രോ ലൈനിലേക്ക് എടുത്തു ചാടുന്നതിനിടെ യുവതിയുടെ വസ്ത്രങ്ങൾ കീറിപോയിരുന്നു. ഇതുകണ്ടാണ് പെട്ടെന്ന് സി ഐ എസ് എഫ് കോൺസ്റ്റബിളായ നാബ കിഷോർ നായിക് സ്വന്തം യൂണിഫോം ഊരിനൽകി യുവതിയുടെ നഗ്നത മറച്ചത്. ഈ സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് നാബ കിഷോർ നായികിന് അഭിനന്ദിച്ച് രംഗത്തെത്തിയത്. നൂറു കണക്കിന് ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Also Read- e bulljet | നെപ്പോളിയൻ ഇനി നിരത്തിൽ ഇറങ്ങേണ്ട; ഇ ബുൾജെറ്റ് വ്ലോഗറുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി
സി ഐ എസ് എഫ് സേനാംഗങ്ങൾ രക്ഷപെടുത്തിയ യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ദ്ധ ചികിത്സ നൽകാനും സി ഐ എസ് എഫുകാർ തന്നെ മുൻകൈയെടുത്തു. വിലപ്പെട്ട ഒരു ജീവനാണ് രക്ഷിക്കാന്‍ കഴിഞ്ഞത്, അതില്‍ അഭിമാനമുണ്ടെന്ന് മുതിര്‍ന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സബ് ഇന്‍സപ്കടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍ കുമാര്‍, നാബ കിഷോര്‍ നായക്, കുശാല്‍ പഥക് എന്നിവരാണ് യുവതിയെ രക്ഷപെടുത്താനും ആശുപത്രിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.