മുംബൈ: പോൺ വീഡിയോ നിർമ്മിച്ച കേസിൽ ജയിലിൽ കഴിയുന്ന നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രെയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടി. ഇനി ഓഗസ്റ്റ് 20നായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയെന്ന് മുംബൈ സെഷൻസ് കോടതി അറിയിച്ചു. അതുവരെ രാജ് കുന്ദ്രെയും കൂട്ടാളി റയാൻ താർപും ജയിലിൽ കഴിയേണ്ടി വരും. അശ്ലീല ചിത്രം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് രാജ് കുന്ദ്രെയും റയാൻ താർപും അറസ്റ്റിലായത്. ഇതേ കേസിൽ ഇരുവർക്കും മുമ്പ് ലോവർ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
കഴിഞ്ഞ തവണ കേസിൽ വാദം കേട്ടപ്പോൾ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാമെന്നാണ് ജഡ്ജി അറിയിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ വിശദീകരണം നൽകാൻ ഇന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് കൂടുതൽ സമയം ആവശ്യമാണെന്ന് അറിയിച്ചതോടെയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഓഗസ്റ്റ് 20ന് ആയിരിക്കുമെന്ന് കോടതി അറിയിച്ചത്. ചെയ്ത കുറ്റങ്ങൾ സമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നതിനാലാണ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കോവിഡ് -19 ധനസമാഹരണ പരിപാടിയിൽ ശിൽപ ഷെട്ടി എഡ് ഷീരാനും മറ്റുള്ളവർക്കുമൊപ്പം പങ്കെടുക്കുമെന്നാണ് വിവരം. ഭർത്താവിന്റെ അറസ്റ്റിന് ശേഷം നടി പൊതുവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അനുരാഗ് ബസു, ഗീത കപൂർ എന്നിവരോടൊപ്പം ജഡ്ജിയായ സൂപ്പർ ഡാൻസർ 4 ൽ ശിൽപ ഷെട്ടി പങ്കെടുത്തിരുന്നു. എന്നാൽ കുന്ദ്രെയുടെ അറസ്റ്റോടെ, പ്രതിവാര അതിഥികൾ ഷോയിൽ ശിൽപ ഷെട്ടിക്ക് പകരക്കാരായി എത്തുന്നുണ്ട്.
കുട്ടികളുടെയും തന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ശിൽപ ഷെട്ടി ഇൻസ്റ്റാഗ്രാമിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴത്തെ വിഷയങ്ങളിൽ എന്റെ നിലപാട് ... ഞാൻ ഇതുവരെ അറിയിച്ചിട്ടില്ല. ഈ കേസിൽ അത് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കും, കാരണം ഇത് വിധിയാണ്, അതിനാൽ എനിക്ക് വേണ്ടി തെറ്റായ വിവരങ്ങൾ നൽകുന്നത് നിർത്തുക. ഒരു സെലിബ്രിറ്റി എന്ന നിലയിൽ 'ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്' എന്ന എന്റെ തത്വശാസ്ത്രം ആവർത്തിക്കുന്നു. ഇതൊരു തുടർച്ചയായ അന്വേഷണമായതിനാൽ, എനിക്ക് മുംബൈ പോലീസിലും ഇന്ത്യൻ ജുഡീഷ്യറിയിലും പൂർണ്ണ വിശ്വാസമുണ്ട്, ” ശിൽപ ഷെട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ എഴുതി.
"ഒരു കുടുംബമെന്ന നിലയിൽ, ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും ഞങ്ങൾ തേടുകയാണ്. പക്ഷേ, അതുവരെ പ്രത്യേകിച്ച് ഒരു അമ്മയെന്ന നിലയിൽ, എന്റെ കുട്ടികളെ കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അതിന്റെ സത്യസന്ധത പരിശോധിക്കാതെ പാതി ചുട്ട വിവരങ്ങളിൽ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു, ”അവർ കൂട്ടിച്ചേർത്തു.