• HOME
 • »
 • NEWS
 • »
 • kerala
 • »
 • E BULLET VLOGGERS VEHICLE REGISTRATION CANCELED BY MOTOR VEHICLE DEPARTMENT

e bulljet | നെപ്പോളിയൻ ഇനി നിരത്തിൽ ഇറങ്ങേണ്ട; ഇ ബുൾജെറ്റ് വ്ലോഗറുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി

E Bulljet

E Bulljet

 • Share this:
  കണ്ണൂർ: ഇ ബുൾജെറ്റ് വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന കാരവന്‍റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോർ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.

  ഇ ബുൾജെറ്റ് വ്ലോഗർ സഹോദരൻമാർക്കും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ഒമ്പതോളം നിയമലംഘനങ്ങൾ കാരവനിൽ കണ്ടെത്തിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗർ സഹോദരൻമാർ നടത്തിയിരിക്കുന്നത്.

  അതേസമയം ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരൻമാരുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ നടപടിയുമായി പൊലീസും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇ-​ബു​ള്‍ ജെ​റ്റ് വ്ലോഗർ സ​ഹോ​ദ​ര​ന്‍​മാ​രാ​യ എ​ബി​നും ലി​ബി​നും അ​റ​സ്റ്റി​ലായതിന് പിന്നാലെ കേ​ര​ളം ക​ത്തി​ക്കു​മെ​ന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുൾ ജെറ്റ് യൂട്യൂബ ചാ​ന​ലി​ന്‍റെ ഫോ​ളോ​വേ​ഴ്സ് എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്.

  ക​ലാ​പ​മു​ണ്ടാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് ഇ​വ​രു​ടെ ആ​ഹ്വാ​ന​മെ​ന്നാ​ണ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നൽകിയിരിക്കുന്ന റി​പ്പോ​ര്‍​ട്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇത്തരത്തിൽ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്ലോഗർ സഹോദരൻമാരുടെ അറസ്റ്റിനെ തുടർന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  Also Read- വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തു; കണ്ണൂരില്‍ നാടകീയരംഗങ്ങള്‍

  തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്ലോഗർ സഹോദരൻമാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാൻഡ് ചെയ്തിരുന്നു.

  e bull jet| എന്താണ് ഇ ബുൾ ജെറ്റ്? എന്തിനാണ് വ്ലോഗർ സഹോദരന്മാർ അറസ്റ്റിലായത്?

  'ഇ ബുൾ ജെറ്റ്', തിങ്കളാഴ്ച മുതൽ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്ന പേരാണിത്. വ്ലോഗർമാരുടെ അറസ്റ്റും ഇതിന് പിന്നാലെ ഇവരുടെ ഫാൻസുകാരെന്ന് പറയപ്പെടുന്നവരുടെ നിയമലംഘന ആഹ്വാനവുമെല്ലാം പ്രധാന വാർത്തകളായി. ‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംവങ്ങൾ അരങ്ങേറിയത്.

   എന്താണ് ഇ ബുൾ ജെറ്റ്?
  ഹോട്ടലുകളിൽ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്​. സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ വാഹനം നിർത്തിയിടുന്ന സമയത്തേക്ക്​ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്​. ഇവര്‍ വാനിൽ യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.
  Published by:Anuraj GR
  First published:
  )}