അടുത്തിടെ ഒരു യൂട്യൂബർ ചെയ്ത പ്രവർത്തി അത്തരത്തിലുള്ള ഒന്നാണ്, ഞെട്ടലോടെയല്ലാതെ വായിക്കാനാകില്ല. എന്ത് ചേതോവികാരത്തിന്റെ പുറത്താണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത് എന്ന് മാത്രം തോന്നിപ്പോകും.
സൗത്ത് കൊറിയയിലെ പ്രശസ്ത യൂട്യൂബറാണ് ആംഗ്രി കൊറിയൻ ഗെയിമർ എന്ന പേരിൽ അറിയപ്പെടുന്ന ഷിൻ ടേ.
കഴിഞ്ഞ ദിവസത്തെ ലൈവിൽ അദ്ദേഹം വിചിത്രവും അപകടകരവുമായ ഒരു ചലഞ്ച് ഏറ്റെടുത്തു. ലൈംഗികാവയവത്തിൽ തീ കൊളുത്തുക. മൂന്ന് മണിക്കൂർ നീണ്ട ലൈവിനിടയിൽ ഒരു വ്യൂവറുടെ ചാലഞ്ച് സ്വീകരിച്ചാണ് ഈ അപകടകരമായ പ്രവർത്തി.
advertisement
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
ഒരു ഗെയിമിൽ പരാജയപ്പെട്ടതോടെയാണ് ഷിൻ ചാലഞ്ച് ഏറ്റെടുത്തത്. ചാലഞ്ച് സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിച്ച യൂട്യൂബർ ലൈവിനിടയിൽ അടിവസ്ത്രം ധരിച്ച് സ്വകാര്യ ഭാഗത്തിന് തീകൊളുത്തുകയായിരുന്നു.
ഏതാനും സെക്കന്റുകൾ കഴിഞ്ഞ് തീ ആളിക്കത്തി, അലറിക്കരയുന്ന യൂട്യൂബറെയാണ് പിന്നെ കാണുന്നത്. ലൈവ് അവസാനിക്കുന്നതിന് തൊട്ടു മുമ്പായി നിലത്ത് കിടന്ന് നിലവിളിക്കുകയാണ് ഇയാൾ.
സ്വയം വരുത്തി വെച്ച അപകടത്തിൽ ഷീന് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.